Saranya KV

Total 566 Posts

‘ഇന്ത്യ രാമരാജ്യമല്ലെന്ന്’ പോസ്റ്റര്‍ ഉയര്‍ത്തി; കോഴിക്കോട് എന്‍.ഐ.ടി കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

കോഴിക്കോട്: എന്‍.ഐ.ടി കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ഇന്ത്യ രാമരാജ്യമല്ല എന്ന പോസ്റ്റര്‍ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പോസ്റ്റര്‍ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ മറ്റൊരു വിദ്യാര്‍ത്ഥി സംഘം മര്‍ദ്ദിച്ചെന്നാണ് പരാതി. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധി കൈലാസ്, നാലാം വര്‍ഷ വിദ്യാര്‍ത്ഥി വൈശാഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ അക്രമണം നടത്തിയെന്നാണ് പരിക്കേറ്റവര്‍

കൊയിലാണ്ടി മേലേ പുറത്ത്‌ മാണിക്യം അന്തരിച്ചു

കൊയിലാണ്ടി: മേലേ പുറത്ത് മാണിക്യം(തോട്ടിൽ) അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ചന്ദ്രൻ, മോഹൻ, സതി, നിർമല, ഇന്ദിര, പരേതയായ ദാക്ഷയണി. മരുമക്കൾ: വസന്ത, ലത, പരേതനായ ഒ.കെ ചോയി, കെ.വി കോരൻ, കെ.കെ രവി, എന്‍.കെ വിജയൻ. സഞ്ചയനം: വ്യാഴാഴ്ച.

ഓമശ്ശേരിയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരിക്ക് വെട്ടേറ്റ സംഭവം; ഒരാള്‍ അറസ്റ്റില്‍

ഓമശ്ശേരി: കൂടത്തായിയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വ്യാപാരിക്ക് വെട്ടേറ്റ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി അമ്പലക്കുന്ന് നിഷാദാണ് പിടിയിലായത്. ചിപ്പിലിത്തോട് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. വയലോരം പള്ളിക്കണ്ടി ഇബ്രാഹിമിനാണ്(52)വെട്ടേറ്റത്. ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഷാദിനൊപ്പമുണ്ടായിരുന്ന കൂടത്തായി അമ്പലമുക്ക് മുത്തു എന്ന ദില്‍ഷാദിനെ(28)നെ പിടികിട്ടിയില്ല. ഇയാളുടെ പേരില്‍ പോലീസ്

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചു; പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

പയ്യോളി: പയ്യോളിയില്‍ തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ച അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. കൊല്ലം കുളത്തൂപ്പാഴ സ്വദേശികളായ സുനിത(44), മകള്‍ ഷഹന(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പയ്യോളിയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. പയ്യോളി സ്‌റ്റേഷനിലായിരുന്നു ഇരുവര്‍ക്കും ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ട്രെയില്‍ പയ്യോളിയില്‍ എത്തിയത് ഇവര്‍ അറിഞ്ഞില്ല. ശേഷം ട്രെയിന്‍ മുന്നോട്ട് നീങ്ങിയതോടെ ചാടിയിറങ്ങാന്‍

കൊയിലാണ്ടി നടേരി കാവുംവട്ടം മലയൻ കണ്ടി സുനിൽകുമാർ അന്തരിച്ചു

കൊയിലാണ്ടി: നടേരി കാവുംവട്ടം മലയൻ കണ്ടി സുനിൽകുമാർ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ രാമൻ പണിക്കർ. അമ്മ: കാർത്യായനി. ഭാര്യ: വിചിത്ര. മക്കൾ: മണികർണിക, ഋതുപർണറാം. സഹോദരങ്ങൾ: അനിൽകുമാർ വെളിയണ്ണൂർ (ചെണ്ട മേള കലാകാരൻ), സുധീഷ് കുമാർ വെളിയണ്ണൂർ (തെയ്യം കലാകാരൻ), ശ്രീകല. സംസ്ക്കാരം: ഇന്ന്‌ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

പേരാമ്പ്ര എടവരാട് സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ഓട്ടോറിക്ഷകള്‍ തകര്‍ത്തു, ഒരു ഓട്ടോറിക്ഷ പൂര്‍ണമായി കത്തിനശിച്ചു

പേരാമ്പ്ര: എടവരാട് മഞ്ചേരി കുന്നില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പ്രദേശത്തെ രണ്ടു പേരുടെ ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തതായി പരാതി. മഞ്ചേരിക്കുന്ന് മുക്കള്ളില്‍ സക്കീറിന്റെ ഓട്ടോറിക്ഷ കത്തിക്കുകയും, കളരിപ്പറമ്പില്‍ അതുല്‍ രാജിന്റെ ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീടുകളില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ തള്ളി റോഡില്‍ എത്തിച്ച ശേഷമായിരുന്നു അക്രമണം. സക്കീറിന്റെ ഓട്ടോറിക്ഷ പൂര്‍ണമായി

മേപ്പയ്യൂർ ചെറുവണ്ണൂർ കണ്ടീതാഴ മീത്തലെ ചെറുവത്ത് മൊയ്തി അന്തരിച്ചു

മേപ്പയ്യൂർ: ചെറുവണ്ണൂർ കണ്ടീതാഴ മീത്തലെ ചെറുവത്ത് മൊയ്തി അന്തരിച്ചു. എഴുപത് വയസായിരുന്നു. കെഎംജെ പേരാമ്പ്ര സോൺ പ്രസിഡന്റ്‌ കൊച്ചേരി കുഞ്ഞബ്ദുള്ള സഖാഫിയുടെ മാതൃ സഹോദരിയുടെ മകനാണ്. ഉപ്പ: പരേതനായ അഹ്മദ്. ഉമ്മ: ഫാത്തിമ. ഭാര്യ: കുഞ്ഞാമി. മക്കൾ: മുസ്തഫ, ജമീല, സൗദ, സുബൈദ. മരുമക്കൾ: അബ്ദുൽ അസീസ് നരക്കോട്, ഷാഹിദ, ഹമീദ് പാലേരി, പരേതനായ ബഷീർ നെടുമ്പോയിൽ.

പയ്യോളി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ആലുള്ളതില്‍ രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

പയ്യോളി: പയ്യോളി ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ആലുള്ളതില്‍ രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, അയനിക്കാട് മാപ്പിള എല്‍പി സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. ഭാര്യ: ലീല. മക്കള്‍: ദീപ(പുതുപ്പണം), ദിവ്യ(ടീച്ചര്‍, ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കോട്ടക്കല്‍). മരുമക്കള്‍: ഡോ. അനില്‍കുമാര്‍(വെറ്റിനറി ഹോസ്പിറ്റല്‍ വെള്ളികുളങ്ങര), രഞ്ജിത്ത്

എത്തിയത് 14പേരടങ്ങുന്ന സംഘം; വിയ്യൂർ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയെ അതിസാഹസികമായി തളക്കുന്നതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ തളക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ആനപ്രേമി സംഘത്തില്‍പ്പെട്ട 12പേരാണ് ഇന്നലെ പുലര്‍ച്ചെയോടെ അമ്പലത്തിലെയത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഘം ആനയെ തളച്ചത്. ഏറെ നേരം അക്രമാസക്തനായ ആന പിന്നീട് അമ്പലത്തിന് മുമ്പിലെ വയലിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ പരിസരത്തുണ്ടായിരുന്നു ആറോളം

നന്തി കടലൂർ പൊന്നംകണ്ടി ഉമ്മർ ഹാജി അന്തരിച്ചു

കൊയിലാണ്ടി: നന്തി കടലൂർ പൊന്നംകണ്ടി ഉമ്മർ ഹാജി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: യൂസഫ്‌, സക്കരിയ, മുനീർ (കുവൈറ്റ്‌ ), നസീറ, സൈനബ, റസിയ. മരുമക്കൾ: സക്കീന, ഹസീന, ശരീദ, ബഷീർ പുളിയഞ്ചേരി, മുഹമ്മദലി നന്തി, സലീം പയ്യോളി. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, കുഞ്ഞബ്ദുള്ള, നഫീസ. ഖബറടക്കം നാല് മണിക്ക്‌.