Saranya KV
തിറ കെട്ടിയാടിയ ആറുപതിറ്റാണ്ട് കാലം; 84-ാം വയസില്‍ ചേലിയ കരിയാട്ട് കുഞ്ഞിബാലന് കേരള ഫോക്‌ലോർ അക്കാദമി അവാര്‍ഡ്
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ 2022ലെ ഫോക്‌ലോർ അവാര്‍ഡിന് അര്‍ഹനായി ചേലിയയിലെ തിറ കലാകാരന്‍ കരിയാട്ട് കുഞ്ഞിബാലന്‍. ആറുപതിറ്റാണ്ടുകാലമായി തിറ കെട്ടിയാടിയ കുഞ്ഞിബാലന്‍ തന്റെ പതിനാറാം വയസിലാണ് ആദ്യമായി മുഖത്ത് ചായമിട്ടത്. ചേലിയ ആലങ്ങോട് ക്ഷേത്രത്തില്‍ ഭഗവതിത്തിറ കെട്ടിയാടി തുടങ്ങിയ കുഞ്ഞിബാലന്‍ പിന്നീട് വടക്കേ മലബാറിലെ തിറ കെട്ടിയാടുന്ന തിറ കലാകാരന്മാരുടെ ഗുരുവായി തീര്‍ന്നു. കണയങ്കോട് കിടാരത്തില്‍
പൂക്കാട് ട്രെയിന്‍ തട്ടി ചേമഞ്ചേരി സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ മരിച്ചു
കൊയിലാണ്ടി: പൂക്കാട് ട്രെയിന്‍ തട്ടി ചേമഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. മുക്കാടി വളപ്പില്‍ പൃത്യുരാജ്(കണ്ണന്‍) ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. പുക്കാട് സമാധിമഠത്തിന് സമീപം ഇന്നലെ രാത്രി 10മണിയോടെയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാ സേന, ആര്‍പിഎഫ്, കൊയിലാണ്ടി പോലീസ് എന്നിവരുടെ സംഘം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടരപതിറ്റാണ്ടുകാലത്തെ കലാ-കായിക-സാംസ്‌കരിക രംഗത്തെ നിറസാന്നിധ്യം; വെങ്ങളം എസ്‌കോബാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 27-ാം വാര്‍ഷികാഘോഷം ജനുവരി 27ന്
വെങ്ങളം: വെങ്ങളം പ്രദേശത്ത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി കലാ-കായിക സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ എസ്കോബാർ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഇരുപത്തിയേഴാം വാര്‍ഷികാഘോഷം ജനുവരി 27ന് നടക്കും. വായോളി അസീസ് നഗറില്‍ ശനിയാഴ്ച വൈകുന്നേരം 5.30ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. രംഗപൂജയ്ക്ക് ശേഷം പ്രദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് രാത്രി 7മണിയോടെ
ജനുവരി 27ന് സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്നതിനാലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്. യോഗം നടക്കുന്ന ദിവസം ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് അവധിയായിരിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ അറിയിപ്പുകള്‍ ജില്ല, വിദ്യാഭ്യാസ ജില്ല, ഉപ ജില്ല, സ്‌ക്കൂള്‍ തലത്തില്‍ നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ
തുറയൂര്‍ ഇരിങ്ങത്ത് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
പയ്യോളി: തുറയൂര്‍ ഇരിങ്ങത്ത് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. നടുവില്‍ കണ്ടി ഇരിങ്ങത്ത് റിജീഷി (കുക്കീസ്)നെയാണ് കാണാതായത്. ജനുവരി 20ന് രാവിലെ 6മണിക്ക് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് പെട്ടെന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. നടന്നാണ് വീട്ടില്‍ നിന്നും പോയത്. തുടര്‍ന്ന് വൈകുന്നേരമായിട്ടും മടങ്ങിയെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ് റിജീഷ്. നിലവില്‍
അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈൽസ് ഉടമ സദാനന്ദൻ മാസ്റ്റർ അന്തരിച്ചു; പേരാമ്പ്ര ടൗണിൽ രാവിലെ 11 മണിവരെ ഹർത്താൽ
പേരാമ്പ്ര: അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈൽസ് ഉടമ രാമല്ലൂർ പുതുകുളങ്ങര വീട്ടിൽ സദാനന്ദൻ മാസ്റ്റർ അന്തരിച്ചു. എഴുപത് വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്നതിനിടെ വൃക്ക രോഗം കൂടി ബാധിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് മരണം സംഭവിച്ചത്. വ്യാപാരി വ്യവസായി സമിതി മുൻ പേരാമ്പ്ര യൂണിറ്റ് സെക്രട്ടറിയും നിലവിൽ ഏരിയ കമ്മറ്റി അംഗവുമാണ്. മരണത്തില്‍
ഇനി ഉത്സവനാളുകൾ; മേപ്പയൂർ കൂനം വള്ളികാവ് പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
മേപ്പയൂർ: കൂനം വള്ളികാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ജനുവരി 25ന് നാട്ട് പൊലിമ, 26ന് ഗ്രാമസന്ധ്യ, 27ന് മാജിക്ക് ഷോ, മധുരിക്കും ഓർമകളെ എന്നിവ നടക്കും. 28ന് മ്യൂസിക്കൽ നൈറ്റ്, 29ന് പ്രസാദ ഊട്ട്, നട്ടത്തിറ, പുന്നാട് പൊലിക
പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ വെളുത്ത പൊടി; എംഡിഎംഎ ആണെന്ന് കരുതി വടകരയില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത് ഇന്തുപ്പ്
വടകര: എംഡിഎംഎ ആണെന്ന് കരുതി വടകര തട്ടുകടയില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത് ഇന്തുപ്പ്. വിശദ പരിശോധനയില്‍ പിഴവ് പറ്റിയതാണെന്ന് തെളിഞ്ഞതോടെ കേസ് ഉപേക്ഷിച്ചു. എംഡിഎംഎ സൂക്ഷിച്ചിട്ടുള്ളതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ കേരള കൊയർ പരിസരത്തെ തട്ടുകടയില്‍ എക്സൈസ് പരിശോധന നടത്തിയത്. തുടര്‍ന്ന് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ വെളുത്ത പൊടി കടയില്‍
കൊയിലാണ്ടി നമ്പ്രത്ത് കരവലിയേടത്ത് മീത്തൽ നാരായണൻ അന്തരിച്ചു
കൊയിലാണ്ടി: നമ്പ്രത്ത് കരവലിയേടത്ത് മീത്തൽ നാരായണൻ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: സരോജിനി മക്കൾ: ഷീബ, ഷീന (ദയാപുരം സ്കൂൾ അധ്യാപിക), ഷീജ, (കീഴരിയൂർ എം.എൽ.പി.സ്കൂകൂൾ). മരുമക്കൾ: എം.സി.രാജൻ, ഓംപ്രസാദ് ( എ.എസ്.ഐ സിറ്റി ട്രാഫിക്), ഷാജി (കേരള ബാങ്ക് പേരാമ്പ്ര). സഹോദരങ്ങൾ: കല്യാണി / ലക്ഷ്മി, വി.എം.ഗോപാലൻ, (റിട്ട കോടതി), വി.എം രാഘവൻ (റിട്ട.ഡയറ്റ്).
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്; കൊയിലാണ്ടിയില്‍ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ പണിമുടക്ക് പ്രകടനം
കൊയിലാണ്ടി: ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച പണിമുടക്ക് പ്രകടനം കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ ഉദ്ഘടനം ചെയ്തു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും