Saranya KV
കൊയിലാണ്ടി മുക്രി കണ്ടിവളപ്പിൽ ശ്രീധരൻ അന്തരിച്ചു
കൊയിലാണ്ടി: മുക്രി കണ്ടിവളപ്പിൽ ശ്രീധരൻ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: പാർവതി. മക്കൾ: ലിജീഷ്, മിനി, മീര, മഞ്ജുഷ. മരുമക്കൾ: ജിജിന, മണി, സുന്ദരൻ, ലാലു. സഞ്ചയനം: വെള്ളിയാഴ്ച.
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി
കൊയിലാണ്ടി: വന്ദേഭാരത് ട്രെയിനിന് നേരെ വെള്ളറക്കാട് വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി. സംഭവത്തില്‍ ലോക്കോ പൈലറ്റ് മൊഴി നല്‍കാത്തതിനെ തുടർന്ന് അന്വേഷണം വഴി മുട്ടി നിന്ന സാഹചര്യത്തിലാണ് പാലക്കാട് നിന്ന് ഡിവിഷണൽ സെക്യൂരിറ്റി കമാന്റിന്റെ നേതൃത്വത്തിൽ ഉയർന്ന ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വന്ദേ
കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍, അന്വേഷണം ആരംഭിച്ച് പോലീസ്
കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ 3 ഭണ്ഡാരവും ഓഫീസിലെ അലമാരയും കുത്തിത്തുറന്ന നിലയിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം. ഭണ്ഡാരത്തില്‍ നിന്നും ഏതാണ്ട് ആറായിരം രൂപയോളം നഷ്ടമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ക്ഷേത്രത്തിന് സമീപത്തുള്ള ഒരു കടയിലും മോഷണം നടന്നതായാണ് വിവരം. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും
കൊല്ലം മന്ദമംഗലം മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം മന്ദമംഗലം (17th മൈൽ) മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. ഭാര്യ: പരേതയായ ദേവകി. മക്കൾ: ചന്ദ്രിക, അശോകൻ (Rtd മാനേജർ, കേരള ഗ്രാമീണ ബാങ്ക്), ശശീന്ദ്രൻ (മാണിക്കോത്ത് സ്റ്റോർ, മന്ദമംഗലം), അനീഷ് കുമാർ (സീനിയർ ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ് ഗോവ). മരുമക്കൾ: സ്മിത, മീര, ഷിനി (കെ.എസ്.എഫ്.ഇ, വടകര). സംസ്കാരം:
പാലക്കാട് ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു
പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ വിറുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി(65)യാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് വിറകുകൊള്ളികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടി കിട്ടിയ വേശുക്കുട്ടി തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് വേലായുധനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
അരിക്കുളം തെക്കേടത്ത് സരിത അന്തരിച്ചു
കൊയിലാണ്ടി: അരിക്കുളം തെക്കേടത്ത് സരിത അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു. അച്ഛന്‍: രവീന്ദ്രന്‍ തെക്കേടത്ത്. അമ്മ: സൗമിനി. ഭര്‍ത്താവ്: ഷൈജു നടുവണ്ണൂര്‍. മക്കള്‍: കിഷന്‍, നിള. സഹോദരന്‍: സിറില്‍. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 12.30ന് അരിക്കുളത്തെ വീട്ടുവളപ്പില്‍.
ഭക്ഷണത്തില്‍ നിന്ന് മയോണൈസ് ഒഴിവാക്കാന്‍ പറ്റുന്നില്ലേ ? മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതോടെ മയോണൈസ് പ്രേമികള്‍ ആശങ്കയിലാണ്. എന്നാലിതാ അവര്‍ക്കായി മുട്ടകള്‍ പാസ്ചുറൈസ് ചെയ്ത ശേഷം മയോണൈസ് നിര്‍മ്മിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി കേരള. മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1- മുട്ടകള്‍ക്ക് കേടുപാടുകളുണ്ടോ അവ പൊട്ടിയിട്ടുണ്ടോ എന്നാദ്യം പരിശോധിക്കുക. അത്തരത്തിലുള്ള മുട്ടകള്‍ ഒഴിവാക്കുക 2- പാസ്ച്ചറൈസേഷനായി
ചെങ്ങോട്ടുകാവ് ഞാണംപൊയില്‍ നെല്ലൂളകണ്ടി താഴെകുനി ദേവിയമ്മ അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഞാണംപൊയില്‍ നെല്ലൂളകണ്ടി താഴെകുനി ദേവിയമ്മ അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളുനായര്‍. മക്കള്‍: വസന്ത, ഗോമതി. മരുമക്കള്‍: സുധാകരന്‍, മോഹനന്‍. സഹോദരങ്ങള്‍: മാധവിയമ്മ, സഞ്ചയനം വ്യാഴാഴ്ച.
സൈരി തിരുവങ്ങൂർ സുവർണ്ണ ജൂബിലി ആഘോഷം; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്
കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. എം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുരോഗമനാശയങ്ങൾ സാമൂഹ്യ മാറ്റത്തിൻ്റെ ഉത്തോലകമാകമെന്ന ലക്ഷ്യമിട്ടു കൊണ്ടാണ് സൈരി തിരുവങ്ങൂർ രൂപീകൃതമായത്. ഗ്രന്ഥാലയത്തിലെ മൺമറഞ്ഞ് പോയവരുടെ ഫോട്ടോ അനാച്ഛാദനം
കുറ്റ്യാടി ബൈപ്പാസ് 2026ൽ യാഥാർത്ഥ്യമാക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കുറ്റ്യാടി: പുതുവത്സര സമ്മാനമായി 2026 വർഷത്തിൻ്റെ തുടക്കത്തിൽ കുറ്റ്യാടി ബൈപ്പാസ് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നങ്ങേലിക്കണ്ടിമുക്ക് വളയന്നൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി താലൂക്ക് ആശുപത്രിക്കായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായ വിവരവും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ കെ.പി കുഞ്ഞമ്മദ്