Saranya KV

Total 566 Posts

നാദാപുരം കല്ലാച്ചിയില്‍ ബാങ്ക് ജീവനക്കാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

നാദാപുരം: കല്ലാച്ചിയില്‍ ബാങ്ക് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിയ്യൂര്‍ സ്വദേശിനി ജിജിയാണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. കല്ലാച്ചി ആക്‌സിസ് ബാങ്ക് ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരുമിച്ച് ചുവടുവച്ച് നാല്‍പത് മങ്കമാര്‍; കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര വനിതാ കമ്മിറ്റി അവതരിപ്പിച്ച ഗുജറാത്തി ഡാന്‍സിന് നിറഞ്ഞ കൈയ്യടി

കൊയിലാണ്ടി: അടിപൊളി സിനിമാപാട്ടിനൊപ്പം ഒരുകൂട്ടം ആളുകള്‍ ഒരേ ചുവട് വച്ച് ആടിപാടിയാല്‍ എങ്ങനെയിരിക്കും…? കാണുന്നവര്‍ക്ക് തന്നെ ഹരമായിരിക്കും അല്ലേ….? അത്തരത്തിലായിരുന്നു കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ വനിതാകമ്മിറ്റി അവതരിപ്പിച്ച ഗുജറാത്തി ഡാന്‍സ്‌. എല്ലാ കൊല്ലവും ഉത്സവത്തോടനുബന്ധിച്ച് തിരുവാതിരയായിരുന്നു കമ്മിറ്റി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇക്കൊല്ലം ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയില്‍ നിന്നാണ് ഗുജറാത്തി ഡാന്‍സിലേക്ക്

ചെറുപയറും പുട്ടും കുറച്ച് ഓട്‌സും! പ്രഭാതഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തൂ, ആരോഗ്യം സംരക്ഷിക്കൂ

തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പ്രഭാതഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ച്ചും കാര്യമായ അറിവില്ല എന്നതാണ് സത്യം. നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും എല്ലാവരും രാവിലെയുള്ള ഭക്ഷണം കൃത്യമായി കഴിക്കണം. എന്നാല്‍ പ്രഭാതഭക്ഷണത്തിന് എന്തെങ്കിലും കഴിച്ചാല്‍ മാത്രം മതിയോ…?പോരാ. പോക്ഷകസമ്പുഷ്ടവും ആരോഗ്യത്തിന് ഗുണകരവുമായ ഭക്ഷണങ്ങള്‍ വേണം

‘കൽക്കത്ത ചാന്ദിനി ചൗക്കിലെ ജനതാ ടീ ഷോപ്പും കുറേ മനുഷ്യരും’; ബംഗാൾ ഡയറി 2022- നിജീഷ്.എം.ടി എഴുതുന്നു

ബംഗാൾ ഡയറി 2022 ജനതാ റസ്റ്റോറൻ്റ് ലെനിൻ സരണി, ചാന്ദ്നി ചൗക്ക്. പി.ഒ കൽക്കത്ത. കാലങ്ങളായി നാളിതുവരെ പരിമിതമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ മാത്രം സംതൃപ്തരായിരുന്ന മനുഷ്യർ പരിമിതമാണെങ്കിലും അവർക്ക് കരഗതമായ വിദ്യാഭ്യാസത്തിൻ്റെ, അറിവിൻ്റെ വെളിച്ചത്തിൽ പലനാടുകളിലേക്ക്, ദേശങ്ങളിലേക്ക്, ഭാഷകളിലേക്ക്, സംസ്ക്കാരങ്ങളിലേക്ക് ജീവിതം തേടി യാത്രയാരംഭിച്ചു. തീവണ്ടിയും, മോട്ടോര്‍ വാഹനങ്ങളും, വിമാനങ്ങളും നിലവില്‍ വരുന്നതിനു മുമ്പ് കാളവണ്ടിയിലും,

ഇനി യാത്രകള്‍ എളുപ്പം; കോൺക്രീറ്റ് ചെയ്ത കൊയിലാണ്ടി എമ്മച്ചം കണ്ടി റോഡ് ജനങ്ങള്‍ക്കായി തുറന്നു

കൊയിലാണ്ടി: നഗരസഭാ അതിർത്തിയിലെ എമ്മച്ചം കണ്ടി നിവാസികളുടെ കാലങ്ങളായുള്ള ഗതാഗത പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരമായി. നഗരസഭയിലെ 33-ാം ഡിവിഷനിലെ കോൺക്രീറ്റ് ചെയ്ത എമ്മച്ചം കണ്ടി റോഡ് നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ഫണ്ടിൽ നിന്നും 9 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് റോഡ് കോൺക്രീറ്റ് പണി പൂര്‍ത്തിയായത്. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ

ഇരിങ്ങല്‍ സര്‍ഗാലയ റോഡ് റെയില്‍വേ ഗേറ്റില്‍ കാറിടിച്ചു; അറ്റകുറ്റപണികള്‍ക്കായി ഗേറ്റ് അടച്ചു

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ റോഡ് റെയില്‍വേ ഗേറ്റില്‍ കാറിടിച്ചു. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ട്രെയിന്‍ വരുന്നതിനായി സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗേറ്റ് താഴ്ത്തുന്നതിനിടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് അറ്റകുറ്റപണികള്‍ക്കായി നാല് മണിക്കൂര്‍ ഗേറ്റ് അടച്ചു. പണി പൂര്‍ത്തിയായതോടെ ഗേറ്റ് നിലവില്‍ തുറന്നിട്ടുണ്ട്‌. കോട്ടക്കല്‍ ഭാഗത്ത് നിന്ന് മൂരാട് ഭാഗത്തേക്ക് വരികയായിരുന്നു കാറാണ് ഗേറ്റില്‍ ഇടിച്ചത്.

മുടികൊഴിച്ചിലിനോട് പറയാം നോ; മുടി തഴച്ചു വളരാനിതാ 5 എളുപ്പവഴികള്‍

സ്ത്രീകളും പുരുഷന്മാരും അടക്കം ഒട്ടുമിക്ക പേരുടെയും പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പോഷകക്കുറവും, ഹോര്‍മോണ്‍ വ്യതിയാനവും തുടങ്ങിയവയാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങള്‍. അതുകൊണ്ടു തന്നെ മുടികൊഴിച്ചില്‍ വന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായി മുടി പരിചരിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ മുടി കൊഴിച്ചില്‍ ദിനം തോറും വര്‍ധിക്കും. എന്നാല്‍ അമിത അളവില്‍ മുടി കൊഴിയുകയാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ

പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോവുന്നതിനിടെ കീഴരിയൂര്‍ സ്വദേശിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച കേസ്; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ പിടിയില്‍

കൊയിലാണ്ടി: കൊല്ലത്ത് വെച്ച് സ്ത്രീയുടെ രണ്ട് പവന്‍ വരുന്ന സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മയ്യില്‍ പുത്തന്‍പുരയില്‍ ഹൗസില്‍ സനിത്ത്(26), നാറാത്ത് പുലിയൂറുമ്പില്‍ അതുല്‍ ബാബു(24) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് വച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്‌. ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം

പൂച്ച കുറുകെ ചാടി; കൈനാട്ടിയില്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

വടകര: കൈനാട്ടിയില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുന്നുമ്മക്കര സ്വദേശി കുഞ്ഞിമാണിക്കോത്ത് സുരേഷ് ബാബുവാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. യാത്രക്കാരിയായ ബന്ധു മയൂഖക്ക് (23) പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. മുക്കാളിയില്‍ നിന്ന് വടകരക്ക് പോകുകയായിരുന്ന പൗര്‍ണമി ഓട്ടോ പൂച്ച കുറുകെ

പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു

കോട്ടയം: പ്രശസ്ത നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. കുമാരനല്ലൂരിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പന്റെ ഭാര്യയാണ്. ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ്‌. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്ന് ബഹുമതികളും ലഭിച്ചിട്ടുണ്ട്. 1952ല്‍ ഭാരതീയ നൃത്ത കലാലയം എന്ന