Saranya KV
ഭക്തിയിലലിഞ്ഞ്: അരിക്കുളം കണ്ണമ്പത്ത് ശ്രീ മന്നൻകാവ് ശിവക്ഷേത്രം പ്രതിഷ്ഠാദിനോത്സവത്തിന് കൊടിയേറി
അരിക്കുളം: കണ്ണമ്പത്ത് ശ്രീ മന്നൻകാവ് ശിവ ക്ഷേത്ര പ്രതിഷ്ഠാദിനോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ശ്രീകുമാരൻ നമ്പൂതിരിപ്പാടും മേൽശാന്തി ഋഷികേശ് നമ്പൂതിരിപ്പാടും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഫെബ്രുവരി 13ന് തുടങ്ങിയ ഉത്സവം 19ന് അവസാനിക്കും. 18ന് രജീന്ദ്രൻ മാസ്റ്റർ അധ്യത്മീക പ്രഭാഷണം നടത്തും. 19ന് ക്ഷേത്ര ചടങ്ങുകളും വൈകിട്ട് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും നടക്കും. തുടര്‍ന്ന് കണ്ണമ്പത്ത്
‘ത്രിതല പഞ്ചായത്ത് ഓഫീസ് പ്രവർത്തനങ്ങൾക്ക് കേരള സര്‍ക്കാര്‍ ഫണ്ട് നിഷേധിക്കുന്നു’; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണയുമായി കോണ്‍ഗ്രസ്
മൂടാടി: ‘ത്രിതല പഞ്ചായത്ത് ഓഫീസ് പ്രവർത്തനങ്ങൾക്ക് ഫണ്ട് നിഷേധിക്കുന്ന കേരള സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ’ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. പപ്പൻ മൂടാടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ
‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക’; കൊയിലാണ്ടി നഗരസഭ ഓഫീസിന് മുന്‍പില്‍ ധര്‍ണയുമായി കോൺഗ്രസ് കൗൺസിലർമാർ
കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ബജറ്റിൽ അനുവദിച്ച തുക ഉടൻ നൽകുക, വികസന മുരടിപ്പിന് അവസാനം കാണുക, സാമൂഹ്യ പെൻഷൻ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ കൗൺസിലർമാരും മുൻ കൗൺസിലർമാരും കൊയിലാണ്ടി നഗരസഭ ഓഫീസിന് മുന്‍പില്‍ ധർണ്ണ നടത്തി. ഡിസിസി സെക്രട്ടറി അഡ്വക്കേറ്റ് കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
ഭരണഘടനാ ഭേദഗതി: ‘ത്രിതല പഞ്ചായത്തുകളുടെ അധികാരം കവർന്നെടുക്കാനുള്ള കേരള സർക്കാർ നീക്കം അനുവദിക്കില്ല’: ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ
ചേമഞ്ചേരി: ‘ഭരണഘടനയുടെ 73,74 ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്തുകൾക്ക് കൈവന്ന അധികാരങ്ങൾ കവർന്നെടുക്കാനുള്ള കേരള സർക്കാർ നീക്കം കോൺഗ്രസ്സ് അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡു നല്‍കാത്തതിലും ക്ഷേമ പെൻഷൻ കുടിശ്ശിക വരുത്തിയതിലും പ്രതിഷേധിച്ച് രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടന സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു
‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള കേരള സർക്കാരിന്റെ അവഗണനയില്‍ പ്രതിഷേധം’; അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ച് കോണ്‍ഗ്രസ്
കൊയിലാണ്ടി: ‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള കേരള സർക്കാറിൻ്റെ അവഗണനയിൽ പ്രതിഷേധിച്ചും, ക്ഷേമ പെൻഷൻ കുടിശിക സഹിതം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും’ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള
‘സി.പി.എം-ബി.ജെ.പി അന്തർധാര നിഷേധിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചു’ ; മുസ്ലീം ലീഗ് നേതൃപരിശീലന ക്യാമ്പിന് പേരാമ്പ്രയില്‍ തുടക്കം
പേരാമ്പ്ര: ‘പാർലിമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര ആർക്കും നിഷേധിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചിരിക്കയാണെന്നും ഈ അവിഹിത കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കാനാവില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് (തയ്യാരി 24) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ദുരിതയാത്രയ്ക്ക് അറുതി; മേപ്പയൂർ ചങ്ങരംവെള്ളി വള്ളിൽ തച്ചറോത്ത് റോഡ് നാടിന് സമർപ്പിച്ചു
മേപ്പയൂർ: കോണ്‍ഗ്രീറ്റ് ചെയ്ത മേപ്പയൂർ ആറാം വാർഡിലെ വള്ളിൽ തച്ചറോത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം പ്രസീദ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് കോറോത്ത്,
ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരി വീട്ടില്‍ മരിച്ച നിലയില്‍
കല്‍പറ്റ: മലയാള ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, അവന്‍ അനന്തപത്മനാഭന്‍, പാട്ടുപുസ്തകം എന്നിവയാണ് സംവിധാനം
മേലൂര്‍ ആന്തട്ട ഗവൺമെൻറ് യു.പി സ്‌ക്കൂള്‍ വാർഷികാഘോഷം; രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു
മേലൂര്‍: ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂൾ 110-)o വാർഷികാഘോഷ സംഘാടക സമിതിയുടെ നേതൃത്വത്തിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ ചന്ദ്രൻ കാർത്തിക അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാർ സ്ഥാപനമായ കോംപസിറ്റ് റിസർച്ച് സെന്റര്‍ ഡയറക്ടർ ഡോക്ടർ റോഷൻ ബിജിലി മുഖ്യാതിഥിയായി. കുടുംബാന്തരീക്ഷവും കൗമാരപ്രായക്കാരുടെ
‘സെനിത്ത്’ 24; നാടിന് ഉത്സവമായി പയ്യോളി പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ വാർഷികവും അനുമോദന സംഗമവും
പയ്യോളി: പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ വാർഷികവും അനുമോദനസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വി.എസ്. ഇ.സി ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ‘സെനിത്ത്’ 24 ‘ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറില്‍ലധികം ആളുകള്‍ പങ്കാളികളായി. ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകന്‍ ജാസിര്‍ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. വി.കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.