മേലൂര്‍ ആന്തട്ട ഗവൺമെൻറ് യു.പി സ്‌ക്കൂള്‍ വാർഷികാഘോഷം; രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു


മേലൂര്‍: ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂൾ 110-)o വാർഷികാഘോഷ സംഘാടക സമിതിയുടെ നേതൃത്വത്തിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ ചന്ദ്രൻ കാർത്തിക അധ്യക്ഷത വഹിച്ചു.

കേന്ദ്രസർക്കാർ സ്ഥാപനമായ കോംപസിറ്റ് റിസർച്ച് സെന്റര്‍ ഡയറക്ടർ ഡോക്ടർ റോഷൻ ബിജിലി മുഖ്യാതിഥിയായി. കുടുംബാന്തരീക്ഷവും കൗമാരപ്രായക്കാരുടെ മനശാസ്ത്രവും വിഷയമാക്കി ഡോ. ശശികുമാർ പുറമേരി രക്ഷിതാക്കൾക്കായി ക്ലാസ് നയിച്ചു.

ജുബീഷ്, പ്രധാനാധ്യാപകൻ എം.ജി. ബൽരാജ്, പി.ടി.എ പ്രസിഡന്റ്‌ എ.ഹരിദാസ്, വി.വി ഗംഗാധരൻ, അനിൽ പറമ്പത്ത്, ഉമ്മര്‍ മൗലവി, കെ.പി മോഹനൻ, ദിബീഷ്, പി.ജയകുമാർ എന്നിവർ സംസാരിച്ചു.

ആന്തട്ട ഗവ യു.പി. സ്കൂൾ വാർഷികാഘോഷം 2024 പോസ്റ്റർ പ്രകാശനം ഡോ. ശശികുമാർ പുറമേരി നിർവഹിച്ചു.