ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരി വീട്ടില്‍ മരിച്ച നിലയില്‍


കല്‍പറ്റ: മലയാള ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, അവന്‍ അനന്തപത്മനാഭന്‍, പാട്ടുപുസ്തകം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 1987ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി ആണ്‌ സംവിധാനം ചെയ്ത ആദ്യ ചിത്രം. 2013ല്‍ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന ചിത്രം.