koyilandynews.com
ക്യാംപസില്‍ സ്‌നേഹ പ്രകടനങ്ങള്‍ക്ക് വിലക്ക്; വിചിത്ര സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് എന്‍.ഐ.ടി
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി ക്യാംപസില്‍ സ്‌നേഹ പ്രകടനങ്ങള്‍ വിലക്കി വിചിത്ര സര്‍ക്കുലര്‍. ക്യാംപസില്‍ എവിടെയും പരസ്യ സ്‌നേഹ പ്രകടനങ്ങള്‍ പാടില്ലെന്നാണ് സ്റ്റുഡന്റ്‌സ് ഡീന്‍ ഡോ.ജി.കെ രജനീകാന്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ‘പൊതുഇടത്തിലെ സ്‌നേഹ പ്രകടന’വും ‘സ്വകാര്യ പ്രവൃത്തി’കളും സ്ഥാപനത്തിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും ഇത് മറ്റുള്ളവരെ പല തരത്തില്‍ ബാധിക്കുമെന്നും പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന
കുന്ദമംഗലത്ത് പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ചു; അധ്യാപകന് ദാരുണാന്ത്യം
കുന്ദമംഗലം: കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന്‍ കാറിടിച്ച് മരിച്ചു. ഹവ്വാതോട്ടത്തില്‍ രാജുവാണ് മരിച്ചത്. ഫറോക്ക് നല്ലൂർ നാരായണ സ്കൂള്‍ അധ്യാപകനാണ്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം. റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന രാജുവിന്റെ മേല്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ്
പേരാമ്പ്രയില്‍ പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പോക്സോ കേസില്‍ കീഴടങ്ങി
പേരാമ്പ്ര: പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി നാല് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങി. കല്ലോട് കുരിയാടി കുനീമ്മല്‍ കുഞ്ഞമ്മദ് (55) ആണ് കോഴിക്കോട് പോക്സോ കോടതിയില്‍ കീഴടങ്ങിയത്. നാല് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതുരെയുള്ള കേസ്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി രണ്ടു തവണ ലൈംഗീക അതിക്രമത്തിന് ഇരയായ
‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കേരളാ ടീമിന് വേണ്ടി കളിക്കുന്നത്, ഇപ്പോള്‍ സെലക്ഷന്‍ കിട്ടിയതില്‍ ഏറെ സന്തോഷം’; സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമില്‍ ഇടം പിടിച്ച കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ടീമില്‍ സെലക്ഷന്‍ കിട്ടിയതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ടീമില്‍ കിട്ടുമെന്ന് നേരത്തെതന്നെ പ്രതീക്ഷയുണ്ടായിരുന്നു. കേരളാ ടീമിനെ വിജയിപ്പിക്കാനായി ആത്മാര്‍ത്ഥമായി പരിശ്രമമിക്കുമെന്നും കൂരാച്ചുണ്ട് സ്വദേശി അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ് കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി
മൂന്നാര്‍, വാഗമണ്‍, നെല്ലിയാമ്പതി ഉള്‍പ്പെടെ സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലേക്ക് കോഴിക്കോടു നിന്നുമുള്ള ഈ മാസത്തെ ഉല്ലാസയാത്രകള്‍ക്കായി ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു; ആദ്യയാത്ര 10ന്, വിശദമായറിയാം
കോഴിക്കോട്: ഫെബ്രുവരിയില്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ഉല്ലാസയാത്ര ട്രിപ്പുകള്‍ പ്രഖ്യാപിച്ചു. ആദ്യ യാത്ര ഫെബ്രുവരി 10-ന് രാവിലെ ആറിന് ആരംഭിക്കും. മൂന്നാറിലേക്കുള്ള ഈ യാത്രയ്ക്ക് ഒരാള്‍ക്ക് 1900 രൂപയാണ്. അന്ന് രാത്രി 10 മണിയ്ക്ക് വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. ഭക്ഷണം ഉള്‍പ്പെടെ 3850 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. 11-ന്
ഹാട്രിക്ക് തിളക്കത്തില്‍ കൂരാച്ചുണ്ടിന്റെ അഭിമാന താരം; കുഞ്ഞാറ്റയുടെ നാല് ഗോളിന്റെ ചിറകേറി ജോര്‍ദാനെ 7-0 ത്തിന് തകര്‍ത്ത് ടീം ഇന്ത്യ
കോഴിക്കോട്: ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് കക്കയത്തിന്റെ മിന്നും താരമായ കുഞ്ഞാറ്റ. രാജ്യത്തിന് വേണ്ടിയുള്ള ആദ്യ മത്സരത്തില്‍ കൂരാച്ചുണ്ട് കക്കയം സ്വദേശിനിയായ കുഞ്ഞാറ്റ എന്നുവിളിക്കുന്ന ഷില്‍ജി ഷാജി തന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹാട്രിക്കോടെ നാല് ഗോളുകളാണ് കുഞ്ഞാറ്റ നേടിയത്. ജോര്‍ദാനെ 7-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്ബോള്‍
സാമൂഹികസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരാണോ? വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍ പെന്‍ഷന്‍ ഇല്ല
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താള്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്ന് അടുത്തമാസം പുറത്താക്കും. ഈ മാസം 28 ആണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുളള അവസാന തീയ്യതി. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം. വരുമാന
പഠനയാത്രയോടൊപ്പം മന്ത്രിയപ്പൂപ്പനെയും കണ്ട് മടക്കം; ബാലുശ്ശേരി മുണ്ടക്കര എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഡബിള്‍ ഹാപ്പി!
തിരുവനന്തപുരം: പഠനയാത്രയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ബാലുശ്ശേരി മുണ്ടക്കര എ.യു.പി സ്‌കൂളിലെ കൊച്ചു കുട്ടികള്‍ക്കൊരു മോഹം. മന്ത്രിയപ്പൂപ്പനെ ഒന്ന് കാണണം. കുട്ടികളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ അധ്യാപകര്‍ തയ്യാറായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി സന്തോഷം. ശനിയാഴ്ച രാവിലെ മന്ത്രിയപ്പൂപ്പനെ കാണാന്‍ ഔദ്യോഗിക വസതിയായ റോസ്ഹൗസില്‍ എത്തിയ കുട്ടികളെ മധുരം നല്‍കിയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സ്വീകരിച്ചത്. സംഘത്തില്‍ 44 കുട്ടികളും 14
നാല് പേർ ചേർന്ന് തടഞ്ഞു നിർത്തി, യാത്രക്കാരെ വലിച്ചിറക്കാൻ ശ്രമിച്ചു; കോഴിക്കോട് സ്വകാര്യ ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം
കോഴിക്കോട് : കോഴിക്കോടിലെ മടവൂരിൽ സ്വകാര്യ ബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമമെന്ന് ആരോപണം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് പോകാൻ ഓട്ടോ ഡ്രൈവർമാർ ശ്രമിച്ചെന്നാണ് പരാതി. കൊടുവള്ളിയിൽ നിന്ന് മഖാമിലേക്ക് സർവീസ് നടത്തുന്ന ബസ്സിന് നേരെയാണ് അതിക്രമം നടന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. സംഭവത്തിൽ കുന്ദമംഗലം പോലീസ് അന്വേഷണം
സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കൂരാച്ചുണ്ടുകാരൻ ബൂട്ടണിയും; നാടിന്റെ അഭിമാനതാരമായി അർജ്ജുൻ ബാലകൃഷ്ണൻ
കൂരാച്ചുണ്ട്: ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി കൂരാച്ചുണ്ട് സ്വദേശി ബൂട്ടണിയും. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ അര്‍ജ്ജുന്‍ ബാലകൃഷ്ണനാണ് നാടിനഭിമാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നതിനിടെയാണ് അര്‍ജ്ജുന് സന്തോഷ് ട്രോഫീ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സന്തോഷ് ട്രോഫി ടീമിനായുള്ള ആദ്യം സൗത്ത് സോണ്‍ സെലക്ഷന്‍