കുന്ദമംഗലത്ത് പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ചു; അധ്യാപകന് ദാരുണാന്ത്യം


കുന്ദമംഗലം: കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന്‍ കാറിടിച്ച് മരിച്ചു. ഹവ്വാതോട്ടത്തില്‍ രാജുവാണ് മരിച്ചത്. ഫറോക്ക് നല്ലൂർ നാരായണ സ്കൂള്‍ അധ്യാപകനാണ്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം.

റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന രാജുവിന്റെ മേല്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. അധ്യാപകനെ ഇടിച്ച് മറ്റൊരു ബൈക്കിലും ഇടിച്ച കാര്‍ റോഡിന്റെ എതിര്‍വശത്തേക്ക് നീങ്ങി ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

summary: a teacher died after being hit by a car during his morning walk in kunnamangalam