പ്രായം മറന്ന് കലയുടെ ഉത്സവച്ചുവടുകള്‍; മാറ്റുരച്ച് പ്രതിഭകള്‍, ആവേശമായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ കലാമത്സരങ്ങള്‍


കൊയിലാണ്ടി: ആവേശമായി നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായ കലാമത്സരങ്ങള്‍. രണ്ട് നാളുകള്‍ കലാ പ്രതിഭകള്‍ ആടിയും പാടിയും അഭിനയിച്ചും കൊയിലാണ്ടിയില്‍ സര്‍ഗ്ഗവസന്തോസവം തീര്‍ക്കും.

ഒപ്പന, സ്‌കിറ്റ് തുടങ്ങി വിവിധയിനങ്ങളില്‍ നടന്ന മത്സരത്തില്‍ പ്രായത്തെ മറന്ന് അവര്‍ ചുവടു വെച്ചപ്പോള്‍ സദസ്സിനും ആവേശം പകര്‍ന്നു. ടൗണ്‍ ഹാളില്‍ രണ്ട് സ്റ്റേജുകളിലായാണ് മത്സരം. 12 ഇനങ്ങളില്‍ 431 മത്സരാര്‍ഥികള്‍ രണ്ട് ദിവസങ്ങളിലായി പങ്കെടുക്കും.

നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര, ഇ.കെ.അജിത്, സി.പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍ പി.രത്‌നനവല്ലി, മെമ്പര്‍ സെക്രട്ടറി ടി.കെ.ഷീബ, കെ.എം. പ്രസാദ്, സി.ഡി.എസ് അധ്യക്ഷരായ, കെ.കെ.വി പിന, എം.പി. ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.