koyilandynews.com
മഞ്ഞക്കുളം-മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; മണ്ണെടുക്കാനായി വാഗാഡിന്റെ ടോറസ് ലോറികൾ നിരന്തരം കടന്നു പോയതിനാലെന്ന് നാട്ടുകാർ
മേപ്പയൂര്‍: മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ സിറാജുല്‍ ഹുദാ കോളജിനു സമീപത്തെ പാലം അപകടവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്ന നിലയിണുള്ളത്. ദേശീയപാതയില്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനായി പുലപ്രക്കുന്നിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയോളമായി വഗാഡ് കമ്പനിയുടെ വലിയ ടോറസ് ലോറികള്‍ പാലത്തിനു മുകളിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരുന്നത്. വലിയ വാഹനം ഇടതടവില്ലാതെ കടന്നു പോയതിന്റെ ഫലമായാണ്
വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ച് അപകടം; കാര്‍ പൂര്‍ണമായും കത്തി നശിച്ചു
വൈത്തിരി: വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ചു. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസ്സാന്‍ ടെറാനോ കാറാണ് കത്തിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വൈത്തിരി കനറാ ബാങ്കിന് സമീപം ദേശീയപാതയില്‍ വെച്ചാണ് കാറിന് തീപ്പിടിച്ചത്. മണ്ണാര്‍ക്കാട് നിന്നും മേപ്പാടിയ്ക്ക് പേവുന്ന കാറാണ് കത്തി നശിച്ചത്. കാറില്‍
പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവ് പിടികൂടിയ കേസ്; ഒരാള്‍കൂടി അറസ്റ്റില്‍
പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. സൂപ്പിക്കടയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടിയോട്ടില്‍ സുലൈഖയെ (32) ആണ് പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ കെ സുഷീര്‍, എസ്.ഐ. ആര്‍.സി ബിജു എന്നിവര്‍ അറസ്റ്റുചെയ്തത്. ഇവരുടെ സുഹൃത്ത് സൂപ്പിക്കട പാറേമ്മല്‍ ലത്തീഫിനെ (47) കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. പെരുവണ്ണാമൂഴി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച്ചയാണ് ലത്തീഫിനെ
നരക്കോട് പുലപ്രക്കുന്നിലെ മണ്ണ് ഖനനം: നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ
മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്നത് നിയമങ്ങൾ പാലിച്ചുകൊണ്ടാണോയെന്ന് പരിശോധിക്കണമെന്ന് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണൻ. പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്ന നടപടിയിൽ പ്രദേശവാസികൾ ആശങ്കയിലാണെന്നും പ്രദേശത്ത് അടിയന്തരമായി പരിശോധന നടത്തി നിയമവ്യവസ്ഥ ഉറപ്പുവരുത്താൻ ജില്ലാ വികസനസമിതി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണമെന്നും എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏപ്രിൽ
കുട്ടികൾക്കൊരു സങ്കടവാർത്ത; സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി, സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു
കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ റദ്ദ് ചെയ്തുകൊണ്ടുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി.സർക്കാർ ഉത്തരവ് വരുന്ന രണ്ടാഴ്ചത്തെക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കടുത്ത വേനല്‍ ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.[mid] ഇക്കഴിഞ്ഞ മെയ് നാലിനാണ് വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച്
മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ ചെറിയ കുന്നുമ്മല്‍ ഷിനു അന്തരിച്ചു
മേപ്പയ്യൂര്‍: നരക്കോട് ചെറിയ കുന്നുമ്മല്‍ ഷിനു അന്തരിച്ചു. മുപ്പത്തേഴ് വയസ്സായിരുന്നു. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അച്ഛന്‍: കുഞ്ഞിക്കണാരന്‍. അമ്മ: വസന്ത. ഭാര്യ: അശ്വതി. സഹോദരങ്ങള്‍: ഷിബു, ഷിജു.
സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ മജിസ്ട്രേറ്റ് അനുവദിച്ച ഊരള്ളൂര്‍ സ്വദേശിനിയെ കൊയിലാണ്ടി നഗരമധ്യത്തില്‍വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി; കൂടെയുണ്ടായിരുന്ന സുഹൃത്തിനും ക്രൂരമര്‍ദ്ദനം
കൊയിലാണ്ടി: നഗരഹൃദയത്തില്‍ വച്ച് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി. സ്വന്തം ഇഷ്ടത്തിന് പോകാനായി മജിസ്‌ട്രേറ്റ് അനുവദിച്ച, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെയാണ് കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന് മുന്നില്‍ വച്ച് ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയത്. കുട്ടി സഞ്ചരിക്കുകയായിരുന്ന കാര്‍ ആക്രമിച്ച് സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതെന്ന് സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത്
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു; സംഭവം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിനിയും ആശുപത്രിയിലെ ഹൗസ് സര്‍ജനുമായ ഡോക്ടര്‍ വന്ദന ദാസാണ് (23) മരിച്ചത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍
പന്തിരിക്കരയില്‍ കഞ്ചാവുമായി വീട്ടില്‍ കതകടച്ചിരുന്ന് പ്രതി; മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അതിസാഹസികമായി പിടികൂടി പോലീസ്
പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവുമായി വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടി. സൂപ്പിക്കട പാറേമ്മല്‍ ലത്തീഫിനെ (47) ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. നാലുമണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സൂക്ഷിച്ച 2.760 കിലോഗ്രാം കഞ്ചാവ് പരിശോധനയില്‍ കണ്ടെടുത്തു. സൂപ്പിക്കട മദ്രസ സ്റ്റോപ്പിലെ വാടകവീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പെരുവണ്ണാമൂഴി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ
താനൂര്‍ ബോട്ടപകടം; ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി, സ്രാങ്കും ജീവനക്കാരനും ഒളിവില്‍, സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
മലപ്പുറം: താനൂരില്‍ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി അറിയിച്ചു. അപകടത്തില്‍ കൂടുതല്‍ പേരെ കാണാതായെന്ന് ഇതുവരെ പരാതികളില്ലെന്ന് പറഞ്ഞ അദ്ദേഹം ബോട്ടിനു