koyilandynews.com

Total 3018 Posts

ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം ഒഴുക്കില്‍പ്പെട്ടു; ഇതര സംസ്ഥാന തൊഴിലാളിയായ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ മരിച്ചു

തിരുവമ്പാടി: ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുള്ള പൊയിലിങ്ങാപ്പുഴയിലാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായ തൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി ഭരത് മഹത്വയാണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓളിക്കല്‍ ഭാഗത്തായിരുന്നു അപകടം. നിര്‍മ്മാണത്തിലിരിക്കുന്ന പൂവാറന്‍തോട് ജലവൈദ്യുത പദ്ധതി പ്രവൃത്തിക്കെത്തിയതായിരുന്നു. ജോലിയുടെ ഭാഗമായി ജല വിതരണ പൈപ്പ് നന്നാക്കാനായി

പതിനാറുകാരിയെ പീഡിപ്പിച്ചകേസ്; കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍

ഫറോക്ക്: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ചാലിയം കൈതവളപ്പില്‍ മുഹമ്മദ് സഹദ് (18), നല്ലളം ചാലാട്ടി പി. മുഹമ്മദ് ഷാമില്‍ (21), ചാലിയം കടുക്ക ബസാര്‍ അരയന്‍ വളപ്പില്‍ എ.വി മുഹമ്മദ് ഫിറാദ്(22) എന്നിവരെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ഫറോക്ക് ഭാഗത്തുവെച്ച്

മില്‍മ, ശബരി, ഉല്‍പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സൗകര്യം, മുഖം മിനുക്കി റേഷന്‍ കടകള്‍; കെ-സ്‌റ്റോറുകളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖം മിനുക്കുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാഥാര്‍ഥ്യമാകും. മില്‍മ,ശബരി, ഉല്‍പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സൗകര്യം ലഭ്യമാക്കിയാണ് കെ സ്റ്റോറുകള്‍ നിലവില്‍ വരാന്‍ പോവുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റേഷന്‍കടകളിലെ

മൊബൈല്‍ റീചാര്‍ജ്ജ് ഇനി കുടുംബങ്ങളുടെ കീശകാലിയാക്കും; വീണ്ടും നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍

കൊച്ചി: ഉപഭോക്താക്കളുടെ കീശകാലിയാക്കുന്ന മൊബൈല്‍ നിരക്കു വര്‍ദ്ധനയ്‌ക്കൊരുങ്ങി കമ്പനികള്‍. സമീപകാലത്തെ നിരക്കുവര്‍ധനയ്ക്കു പിന്നാലെ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ വീണ്ടും മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്. 5ജി സേവനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നിരക്ക് കൂട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നിരക്ക് വര്‍ധനയ്ക്ക് ഒരുങ്ങുന്നത്. ഇതോടെ സാധാരണക്കാരായ ഉപഭോക്താക്കളാണ് ബുദ്ധിമുട്ടിലാവുന്നത്. നിലവില്‍ അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന ഒരു വീട്ടില്‍

മാനന്താവാടി യാത്ര ഇനി കൂടുതല്‍ സൗകര്യപ്രദം; കുറ്റ്യാടി വഴി മാനന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ ഫാസ്റ്റിന് തുടക്കമായി

കുറ്റ്യാടി: കുറ്റ്യാടി വഴി മാന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസിന് തുടക്കമായി. കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നുമാണ് മാനന്തവാടിയിലേക്ക് ഓരോ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് വീതം ആരംഭിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ നിന്നു വൈകുന്നേരം 4.30ന് പുറപ്പെടുന്ന ബസ് രാത്രി 10.30ന് മാനന്തവാടിയിലെത്തും. പത്തനംതിട്ട ഡിപ്പോയുടെ ബസ് രാവിലെ 6.30ന് പുറപ്പെടും. ആലപ്പുഴ,

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയശേഷമാണ് റിമാന്റില്‍ അയച്ചത്. ഈ മാസം 27 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ഷാരൂഖ് സെയ്ഫിയെ എന്‍.ഐ.എ സംഘം കോടതിയില്‍ ഹാജരാക്കിയത്. പ്രതിയുടെ വീട്ടില്‍ നിന്നും പിടികൂടിയ ഡിജിറ്റല്‍ രേഖകള്‍ എന്‍.ഐ.എ

കരിപ്പൂരില്‍ സ്വര്‍ണവേട്ട; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപയുടെ സ്വര്‍ണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപ വില മതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം ജില്ലക്കാരായ മൂന്നു യാത്രക്കാരില്‍നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇവരില്‍ നിന്നും മൂന്നു കിലോഗ്രാമോളം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന പുല്‍പറ്റ

അടുത്ത അവധിദിനം കൊരണപ്പാറയിലേക്ക് പോയാലോ? കൊയിലാണ്ടിയിൽ നിന്ന് ഒന്നര മണിക്കൂറിലെത്താം, കോഴിക്കോടിന്റെ കൊടൈക്കനാലിലേക്ക്; പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയം കൊരണപ്പാറയെ കുറിച്ച് അറിയാം

സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ

ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ മോഷ്ടിച്ചു; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍

കോഴിക്കോട്: ബസ് യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കട്ടിപ്പാറ സ്വദേശി ആര്യാകുളം വീട്ടില്‍ മുഹമ്മദ് അഷര്‍(33)നാണ് അറസ്റ്റിലായത്. കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അവിടനെല്ലൂര്‍ സ്വദേശിയുടെ പതിനാലായിരംരൂപ വിലവരുന്ന ഫോണാണ് കൂട്ടാലിട റൂട്ടില്‍ ഓടുന്ന സ്വകാര്യബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് മോഷണംപോയത്. പുതിയസ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് കൂട്ടാലിടയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

അവധിക്കാലം തീരും മുന്‍പ് ഒന്ന് ഇന്ത്യ കറങ്ങിയാലോ? ഹൈദരാബാദ്, ഗോവ, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂര്‍ പാക്കേജുമായി ഐ.ആര്‍.സി.ടി.സി

കോഴിക്കോട്: അവധി തീരും മുമ്പ് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി ഐ.ആര്‍.സി.ടി.സി ഭാരത് ഗൗരവ് ട്രെയിന്‍. യാത്രാക്കാരുടെ പ്രിയ്യപ്പെട്ട സ്ഥലങ്ങളിലുടെ 12 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് ഒരുക്കുന്നത്. 19ന് കൊച്ചുവേളിയില്‍നിന്ന് ആരംഭിച്ച് ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തി ഗോള്‍ഡന്‍ ട്രയാംഗിള്‍, ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പുര്‍, ഗോവ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മേയ് 30ന് തിരിച്ചെത്തുന്ന