koyilandynews.com

Total 3018 Posts

പിടിച്ചെടുത്തത് എഴുപതിനായിരം രൂപയോളം; ഉള്ളിയേരിയിൽ പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിൽ

ഉള്ളിയേരി: പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിലായി. ഉള്ളിയേരി ബസ് സ്റ്റാന്റിന് സമീപമുള്ള കടമുറിയിൽ വച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് പത്ത് പേരടങ്ങിയ സംഘത്തെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 70,400 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇവരെ പിടികൂടിയത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അത്തോളി പൊലീസ് ഉള്ളിയേരി പരിശോധന നടത്തിയത്.

‘മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണം’; കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കെട്ടിട നികുതി വർദ്ധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളത്ത് യു.ഡി.എഫ് ധർണ്ണ

അരിക്കുളം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മൗനത്തിന്റെ വാത്മീകത്തിലൊളിക്കാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ:കെ. പ്രവീൺ കുമാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതി വർദ്ധനവ് എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ

പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്‌സ്; 22ന് സര്‍വീസ് ആരംഭിക്കും

പേരാമ്പ്ര: കോഴിക്കോടു നിന്നും പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് വരുന്നു. കോഴിക്കോട്- ബംഗളൂരു സൂപ്പര്‍ ഡിലക്സ് എയര്‍ ബസ് മെയ്യ് 22ന് സര്‍വീസ് തുടങ്ങും. കോഴിക്കോടു നിന്നും പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിയാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. രാത്രി ഒമ്പതിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് പേരാമ്പ്ര 10.30, കുറ്റ്യാടി 10.45, തൊട്ടില്‍പാലം

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി,141 പേർക്ക് ഫുൾ എപ്ലസ്; മികച്ച വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.സ് സ്കൂൾ

മേപ്പയ്യൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.സ് സ്കൂൾ. പരീക്ഷ എഴുതിയ 739 പേരെയും വിജയിപ്പിച്ചാണ് സ്കൂൾ മികച്ച വിജയം സ്വന്തമാക്കിയത്. പരീക്ഷ എഴുതിയ 141 പേർ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയ ​ഗവ. സ്കൂളായിരുന്നു മേപ്പയ്യൂർ. 99.5 ശതമാനമായിരുന്നു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.5 ശതമാനം വിജയം; മികച്ച വിജയവുമായി അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്

അരിക്കുളം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയവുമായി അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്. 99.5% വിജയമാണ് സ്‌കൂള്‍ നേടിയത്. 215 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 214 വിദ്യാര്‍ഥിയും വിജയം നേടി. 27 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്‌കൂള്‍ നൂറുശതമാനം വിജയം നേടിയിരുന്നു. 99.7%മാണ് ഇത്തവണ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ്

കോഴിക്കോട് 10 മാസം പ്രായമായ കുഞ്ഞിനു നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കോഴിക്കോട്: മാങ്കാവില്‍ 10 മാസം പ്രായമായ പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരന്‍(76) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കസബ പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുന്‍വശത്ത് വെച്ചാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഇയാള്‍ കുഞ്ഞിനു നേരെ അതിക്രമം

എസ്എസ്എല്‍സി പരീക്ഷഫലം; ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി മലപ്പുറം ജില്ല, പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ്

കീഴരിയൂര്‍ വടക്കുംമുറിയിലെ തൊടുവയില്‍ ചെക്കോട്ടി അന്തരിച്ചു

മേപ്പയൂര്‍: കീഴരിയൂര്‍ വടക്കുംമുറിയിലെ തൊടുവയില്‍ ചെക്കോട്ടി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ ദേവി. മക്കള്‍: ജിതേഷ്, അരുണ്‍ പ്രകാശ്, വിപിന്‍രാജ് [ ഡിഫന്‍സ്] മരുമക്കള്‍: അഞ്ജന, മഞ്ജു, ഐശ്വര്യ. സഹോദരങ്ങള്‍: കേളപ്പന്‍, ദാമോദരന്‍, നാരായണന്‍, നാരായണി, കാര്‍ത്ത്യായനി, ജാനു, ശാരദ, സരോജിനി, പരേതരായ കണ്ണന്‍, കുഞ്ഞിരാമന്‍.  

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലൂടെ  ബാംഗ്ലൂരിലേക്ക് വെച്ചുപിടിക്കാം;  കോഴിക്കോട്-ബാംഗ്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസ് സര്‍വീസിന് ഇന്ന് തുടക്കം

പേരാമ്പ്ര: പേരാമ്പ്ര, കുറ്റ്യാടി വഴിയുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസിന് ഇന്ന് തുടക്കം. കോഴിക്കോട് ബാംഗ്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസാണ് പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലൂടെ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് രാത്രി  09:00 മണിക്കും ബാംഗ്ലൂര്‍ നിന്ന് തിരികെ കോഴിക്കോട്ടേക്ക് വൈകുന്നേരം 03:00 മണിക്കുമാണ് സര്‍വീസ് നടത്തുക. അത്തോളി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍

അത്യാധുനിക സംവിധാനങ്ങളോടെ ഉദ്ഘാടനത്തിനൊരുങ്ങി കുറ്റ്യാടിയിലെ പുതിയ ഇന്ദിരാഭവന്‍; കെട്ടിടം കെ.സുധാകരൻ എം.പി ഞായറാഴ്ച നാടിന് സമര്‍പ്പിക്കും

കുറ്റ്യാടി: കുറ്റ്യാടി ടൗണില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുനർനിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവന്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ടൗണിന്റെ ഹൃദയഭാഗത്ത് കൂടുതല്‍ സ്ഥല സൗകര്യത്തിലും അത്യാധുനിക രീതിയിലുമാണ് കെട്ടിടം പുനർനിർമ്മിച്ചിച്ചുള്ളത്. ഉദ്ഘാടന ചടങ്ങിൽ കെ.മുരളീധരൻ എം.പി, മുൻ കെപിസിസി