പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്‌സ്; 22ന് സര്‍വീസ് ആരംഭിക്കും


പേരാമ്പ്ര: കോഴിക്കോടു നിന്നും പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് വരുന്നു. കോഴിക്കോട്- ബംഗളൂരു സൂപ്പര്‍ ഡിലക്സ് എയര്‍ ബസ് മെയ്യ് 22ന് സര്‍വീസ് തുടങ്ങും. കോഴിക്കോടു നിന്നും പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിയാണ് ബസ് സര്‍വ്വീസ് നടത്തുന്നത്.

രാത്രി ഒമ്പതിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് പേരാമ്പ്ര 10.30, കുറ്റ്യാടി 10.45, തൊട്ടില്‍പാലം 11.00, വെള്ളമുണ്ട 11.45, മാനന്തവാടി 12.00, മൈസൂരു 3.30, വഴി രാവിലെ ആറിന് ബംഗളൂരുവിലെത്തും.

പകല്‍ മൂന്നിന് ബംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു 5.30, കുട്ട 8.30, മാനന്തവാടി 9.30, വെള്ളമുണ്ട 9.45, തൊട്ടില്‍പ്പാലം 10.30, കുറ്റ്യാടി 10.45, പുലര്‍ച്ചെ രണ്ടിന് കോഴിക്കോട് എത്തുന്ന രീതിയിലാണ് സര്‍വ്വീസ് ഉണ്ടായിരിക്കുക.