എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.5 ശതമാനം വിജയം; മികച്ച വിജയവുമായി അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്


അരിക്കുളം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയവുമായി അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്. 99.5% വിജയമാണ് സ്‌കൂള്‍ നേടിയത്. 215 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 214 വിദ്യാര്‍ഥിയും വിജയം നേടി.

27 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്‌കൂള്‍ നൂറുശതമാനം വിജയം നേടിയിരുന്നു.

99.7%മാണ് ഇത്തവണ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.

68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.