എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി,141 പേർക്ക് ഫുൾ എപ്ലസ്; മികച്ച വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.സ് സ്കൂൾ


മേപ്പയ്യൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.സ് സ്കൂൾ. പരീക്ഷ എഴുതിയ 739 പേരെയും വിജയിപ്പിച്ചാണ് സ്കൂൾ മികച്ച വിജയം സ്വന്തമാക്കിയത്. പരീക്ഷ എഴുതിയ 141 പേർ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി.

കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയ ​ഗവ. സ്കൂളായിരുന്നു മേപ്പയ്യൂർ. 99.5 ശതമാനമായിരുന്നു വിജയം. ​ഗ്രേസ് മാർക്കില്ലാതെ 140 പേർ ഫുൾ എപ്ലസും നേടിയിരുന്നു.

സംസ്ഥാന തലത്തിൽ 68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്. ഫലം വൈകുന്നേരം നാലുമണി മുതല്‍ പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.