koyilandynews.com
സിനിമാരംഗങ്ങളെ വെല്ലുന്ന തകര്‍പ്പന്‍ തല്ലുമാല; കൂരാച്ചുണ്ടില്‍ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യങ്ങള്‍ കാണാം
കൂരാച്ചുണ്ട്: സിനിമാരംഗങ്ങള്‍ കണ്ടു നില്‍ക്കുന്ന ലാഘവത്തോടെ ജനങ്ങള്‍. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ തകര്‍പ്പന്‍ തല്ലുമാലയുമായി രണ്ട് യുവാക്കള്‍. ശനിയാഴ്ച്ച കൂരാച്ചുണ്ടിലുണ്ടായ അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഗുസ്തി മത്സരങ്ങളെ അനുസ്മരിപ്പിക്കുന്നരീതിയില്‍ ആരംഭിച്ച അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ റോഡില്‍ തള്ളിയിടുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂരാച്ചുണ്ട് സ്വദേശികളായ പാറക്കാടന്‍ റംഷാദ്, കല്ലുടമ്പന്‍ റഷീദ് എന്നിവര്‍
ഷിഗെല്ല ബാധിച്ച് വളയം സ്വദേശിയായ ആറുവയസ്സുകാരന്‍ ആശുപത്രിയില്‍
വളയം: ഷിഗെല്ല രോഗം ബാധിച്ച് വളയം സ്വദേശിയായ ആറുവയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പനിയും വയറിളക്കവും അപസ്മാരവും ഉണ്ടായതിനെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സ്വാബ് ട്രൂനാറ്റ് ടെസ്റ്റില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഷിഗെല്ല എന്‍സഫലോപ്പതി രോഗത്തെത്തുടര്‍ന്ന് കുട്ടികളില്‍ അപസ്മാരം കണ്ടുവരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍
ഇടിമിന്നലും കാറ്റോടും കൂടിയ മഴയും തുടരും, കോഴിക്കോട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, ജാഗ്രത പാലിക്കണം
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട് ജില്ല ഉള്‍പ്പെടെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളാണ് മറ്റുള്ളവ. ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത.
അധ്യാപകരാവാന്‍ താല്‍പര്യമുള്ളവരാണോ? മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുണ്ട്; വിശദമായറിയാം
മേപ്പയ്യൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്കാലിമായാണ് നിയമനം. ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെയാണ് ആവശ്യം. താല്‍പര്യമുള്ളവര്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹൈസ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.
അരിക്കുളത്തെ എം.സി.എഫ്. കെട്ടിടനിർമാണം നിർത്തിവെക്കണമെന്ന് ഓംബുഡ്‌സ്മാൻ
അരിക്കുളം: അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ താത്ക്കാലികമായി നിർത്തി വെക്കാൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ പഞ്ചായത്ത് അധികാരികൾക്ക് നിർദ്ദേശം നൽകി. പ്രത്യേക ഗ്രാമസഭ കനാൽ പുറംപോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ പ്രമേയം പാസാക്കിയിരുന്നു. ഗ്രാമസഭ തീരുമാനം മുഖവിലക്കെടുക്കാതെയാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ മാലിന്യ സംസ്കരണകേന്ദ്രം നിർമിക്കുന്നതെന്ന് ആരോപിച്ച് ജനകീയ കർമസമിതി
മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങൾ
മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ താൽക്കാലിക ഇഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂൺ 12 ന് രാവിലെ പത്ത് മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്.
കാരയാട് നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു
അരിക്കുളം: കാരയാട് നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു. പരേതനായ കുഞ്ഞനന്ദൻ നായരാണ് ഭർത്താവ്. മക്കൾ. ബാലാമണി അംഗൻ വാടി വർക്കർ) , പുഷ്പ, പ്രകാശൻ , മനോജ്, ശാന്ത മരുമക്കൾ. ചന്ദ്രശേഖരൻ (കാരയാട്), രാമചന്ദ്രൻ (കിഴൂര്), ശശിധരൻ (കാരയാട്), നീന( സി.പി.എം അമ്പല ഭാഗം ബ്രാഞ്ച് അംഗം), ഉമ (മുയിപ്പോത്ത്). സഹോദരങ്ങൾ പരേതരായ
കോട്ടയത്ത് യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു
കോട്ടയം: തലപ്പലം അമ്പാറയിൽ യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു. 48 വയസുകാരിയായ ഭാർഗവിയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന യുവാവ് കൊച്ചുപുരക്കൽ ബിജുമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചയാണ് കൊലപാതകം നടന്നത്. ഇന്നലെ ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കമുണ്ടാവുകയും ചെയ്‌തു. ഇതിനിടയിൽ വീട്ടിലുണ്ടായിരുന്ന പാര ഉപയോഗിച്ച് ബിജു ഭാർഗവിയെ അടിക്കുകയായിരുന്നു. സംഭവ ശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതക
താമരശ്ശേരിയിൽ പണിക്ക് വിളിച്ചുവരുത്തി മോഷണം; അതിഥി തൊഴിലാളികളുടെ ഫോണുകളും പേഴ്സും കവർന്ന് യുവാവ്
താമരശ്ശേരി: അതിഥി തൊഴിലാളികളെ പണിക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവ് തൊഴിലാളികളുടെ പേഴ്സു മൊബെെൽഫോണും മോഷ്ടിച്ചതായി പരാതി. താമരശേരി കാരാടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശികളായ അബ്രീസ് ആലത്തും അബ്ദുൽ ഗഫാറുമാണ് മോഷണത്തിന് ഇരയായത്. ഇന്നലെ രാവിലെയാണ് സംഭവം. ഇവരുടെ താമസസ്ഥലത്ത് എത്തി പണിയുണ്ടെന്ന് പറഞ്ഞ് യുവാവ് താമസ സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കാരാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലേക്കാണ്
ശുചിത്വ ബോധവല്‍ക്കരണം, ചൂല് മടയല്‍ മത്സരത്തിലൂടെ; മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പുതുമയാര്‍ന്ന മത്സരത്തിന്റെ വീഡിയോ കാണാം
മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൂല് മടയല്‍ മത്സരം സംഘടിപ്പിച്ചു. സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മത്സരത്തില്‍ പങ്കെടുത്തു. പുതുമയാര്‍ന്ന മത്സരം നടക്കുന്നതിഞ്ഞ് പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കളും സ്‌കൂളിലേക്ക് എത്തിയത് ഏറെ കൗതുകമായി. സ്‌കൂള്‍ സ്‌കൗട്ട് മിസ്ട്രസ് ടി.വി ശാലിനി,