ശുചിത്വ ബോധവല്‍ക്കരണം, ചൂല് മടയല്‍ മത്സരത്തിലൂടെ; മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പുതുമയാര്‍ന്ന മത്സരത്തിന്റെ വീഡിയോ കാണാം


മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൂല് മടയല്‍ മത്സരം സംഘടിപ്പിച്ചു. സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മത്സരത്തില്‍ പങ്കെടുത്തു.

പുതുമയാര്‍ന്ന മത്സരം നടക്കുന്നതിഞ്ഞ് പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കളും സ്‌കൂളിലേക്ക് എത്തിയത് ഏറെ കൗതുകമായി. സ്‌കൂള്‍ സ്‌കൗട്ട് മിസ്ട്രസ് ടി.വി ശാലിനി, മുന്‍ സ്‌കൗട്ട് മാസ്റ്റര്‍ പങ്കജാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിജയികള്‍ക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരായ കെ. നിഷിദ്, സന്തോഷ് സാദരവും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വീഡിയോ കാണാം