അരിക്കുളത്തെ എം.സി.എഫ്. കെട്ടിടനിർമാണം നിർത്തിവെക്കണമെന്ന് ഓംബുഡ്‌സ്മാൻ


അരിക്കുളം: അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ താത്ക്കാലികമായി നിർത്തി വെക്കാൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ പഞ്ചായത്ത് അധികാരികൾക്ക് നിർദ്ദേശം നൽകി. പ്രത്യേക ഗ്രാമസഭ കനാൽ പുറംപോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ പ്രമേയം പാസാക്കിയിരുന്നു. ഗ്രാമസഭ തീരുമാനം മുഖവിലക്കെടുക്കാതെയാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ മാലിന്യ സംസ്കരണകേന്ദ്രം നിർമിക്കുന്നതെന്ന് ആരോപിച്ച്‌ ജനകീയ കർമസമിതി കൺവീനർ സി. രാഘവൻ നൽകിയ ഹർജിയിലാണ് താത്‌കാലിക ഉത്തരവ്.

എം.സി.എഫ് പ്രശ്നം ചർച്ച ചെയ്യാൻ വേണ്ടി മാത്രം വിളിച്ചു ചേർത്ത സ്പെഷൽ ഗ്രാമസഭ വർഷങ്ങളായി കായിക വിനോദത്തിനും പൊതു പരിപാടികൾക്കും ഉപയോഗിച്ച് വരുന്ന കനാൽ പുറംപോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രമേയം പാസ്സാക്കി. എന്നാൽ
പഞ്ചായത്ത് ഭരണസമിതി ഗ്രാമസഭാ തീരുമാനം തള്ളി നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. നാല് വർഷമായി സമരപാതയിലായിരുന്ന പ്രദേശവാസികൾ ഏറ്റവും ഒടുവിലായി നടത്തിയ രാപ്പകൽ സമരം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സമരപ്പന്തലിൽ നിന്ന് സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് എം.സി.എഫ് കെട്ടിട നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. തുടർന്നാണ് ജനകീയ കർമസമിതി ഹർജി സമർപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം നടന്ന ഒംബുഡ്‌സ്‌മാൻ സിറ്റിങ്ങിൽ ഗ്രാമസഭാ തീരുമാനം അട്ടിമറിച്ചത് പരിശോധിക്കണമെന്നും പഞ്ചായത്ത് ജോയന്റ് ഡയറക്ടർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ വിസ്തരിക്കാൻ കേസ് ജൂലായ് ആറാംതീയതിയിലേക്ക് മാറ്റിവെച്ചു.

കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗിൽ ഗ്രാമസഭാ തീരുമാനം അട്ടിമറിച്ചതിനെതിരെ പരാമർശം ഉണ്ടാവുകയും പഞ്ചായത്ത് ജോയന്റ് ഡയരക്ടർ,പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരെക്കൂടി എതിർകക്ഷികളാക്കി ചേർത്ത് വിസ്തരിക്കാൻ കേസ് ജൂലായ് മാസം ആറാം തിയ്യതിയിലേക്ക് മാറ്റിവെക്കുകയും ചെയ്തു.

‘ജില്ലാ കലക്ടർ പത്തു സെന്റ് ഭൂമി താൽക്കാലികമായി വിട്ടുനൽകാൻ ജലസേചന വകുപ്പിനോട്‌ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അ‍ഞ്ച് സെന്റ് സ്ഥലമാണ് പഞ്ചായത്തിന് വിട്ടു നൽകിയിരിക്കുന്നത്. എന്നാൽ ജില്ലാ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും ലഭ്യമായ വിവരവകാശ രേഖപ്രകാരം അരിക്കുളം ഗ്രാമപഞ്ചായത്ത് എം.സി.എഫ് നിർമ്മാണം പൂർത്തിയാക്കിയ പഞ്ചായത്തായിട്ടാണ് അറിയിച്ചിട്ടുമുണ്ട്. പഞ്ചായത്തിലെ മൂന്നാം വാർഡിൽ 385 A കെട്ടിട നമ്പറായുള്ള ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിലവിൽ താത്കാലികമായി എം.സി.എഫ് പ്രവർത്തിക്കുന്നുണ്ടെന്ന് വിവരാവകാശരേഖ പ്രകാരം വ്യക്തമാണ്‘- കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു.