Top 5 News Today | കൊയിലാണ്ടിക്കാരുടെ സ്വര്‍ണമോഹങ്ങള്‍ക്ക് തിളക്കം പകര്‍ന്ന റോളക്‌സ് ഹമീദ് ഹാജിക്ക് വിട, കൊയിലാണ്ടിയിൽ പത്താം ക്ലാസുകാരിയെ ശല്യം ചെയ്ത ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (10/06/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 10 ശനിയാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ഇനി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും; സി.ഡി.എസ് മെമ്പര്‍മാര്‍ക്കായി പഠനയാത്ര സംഘടിപ്പിച്ച് കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസ്. മെമ്പര്‍മാര്‍ക്കായി പഠന യാത്ര സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ ഇടപെടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. ഒരുകാലത്ത് കൊയിലാണ്ടിക്കാരുടെ സ്വര്‍ണമോഹങ്ങള്‍ക്ക് തിളക്കം പകര്‍ന്ന റോളക്‌സ് ജ്വല്ലറിയുടെ ഉടമ; എ.പി ഹമീദ് ഹാജിയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ റോളക്‌സ് ജ്വല്ലറി ഉടമ എ.പി.ഹമീദ് ഹാജിയുടെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്ന്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെയുണ്ടായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞദിവസം ഇന്തോനേഷ്യയില്‍വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. എഴുപത്തിരണ്ട് വയസായിരുന്നു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. കൊയിലാണ്ടിയില്‍ പത്താം ക്ലാസുകാരിയെ ബസില്‍വെച്ച് ശല്യം ചെയ്തു, സ്റ്റാന്റിൽ ഇറങ്ങിയപ്പോഴും പിന്തുടര്‍ന്ന് ഉപദ്രവിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊയിലാണ്ടി: സ്‌കൂളിലേക്ക് പോകവെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍വെച്ച് ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൊറാദാബാദ് സ്വദേശിയായ മുഹമ്മദ് ഇക്താര്‍ (28) ആണ് അറസ്റ്റിലായത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. കോടിക്കൽ ശറഫുൽ ഇസ്ലാം മദ്രസയ്ക്ക് കുടിനീരേകി സാന്ത്വനം കടലൂർ കുവൈത്ത്; ഉദ്ഘാടനം ചെയ്തത് സാന്ത്വനത്തിന്റെ ആറാമത് കുടിവെള്ള പദ്ധതി

നന്തി ബസാർ: സാന്ത്വനം കൾച്ചറൽ ഓർഗനൈസേഷൻ കുവൈത്ത് ആറാമത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കോടിക്കൽ ശറഫുൽ ഇസ്ലാം മദ്രസയിൽ നടന്നു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മണ്ഡലത്തിൽ രണ്ട് പതിറ്റാണ്ടുകാലമായി വൻമുഖം-കടലൂർ മേഖല കേന്ദ്രീകരിച്ച് കുവൈത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സാന്ത്വനം കടലൂർ.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി ശല്യം ചെയ്ത സംഭവം: പ്രതിയെ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പിങ്ക് പൊലീസിന്റെ സഹായം തേടിയിട്ടും വേണ്ട നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കളുടെ പരാതി

കൊയിലാണ്ടി: സ്‌കൂളിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത സംഭവത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് പിങ്ക് പൊലീസിനെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. ബസില്‍ ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശിയ്‌ക്കെതിരെ ബസ് സ്റ്റാന്റിനരികിലുണ്ടായിരുന്ന പിങ്ക് പൊലീസിനോട് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. പ്രതിയെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് പ്രതിയോട് സംസാരിച്ചശേഷം പെണ്‍കുട്ടിയോട് ‘മറ്റു പരാതിയൊന്നുമില്ലല്ലോ’ എന്ന് പറഞ്ഞ് പറഞ്ഞയക്കുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…