Hari

Total 2952 Posts

കീഴ്പ്പയ്യൂർ മുറിച്ചാണ്ടിത്താഴക്കുനി സീനത്ത് അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മുറിച്ചാണ്ടിത്താഴക്കുനി സീനത്ത് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: മുറിച്ചാണ്ടിത്താഴക്കുനി റഷീദ്. മക്കൾ: മുഹമ്മദ് റിനാസ് (പ്ലസ് ടു വിദ്യാർത്ഥി, ജി.വി.എച്ച്.എസ് മേപ്പയ്യൂർ), റനീം മുഹമ്മദ് (ഏഴാം ക്ലാസ് വിദ്യാർത്ഥി, കീഴ്പ്പയ്യൂർ എ.യു.പി സ്‌കൂൾ), റന. മാതാവ്: മറിയം ഹജ്ജുമ്മ. സഹോദരങ്ങൾ: കുഞ്ഞമ്മദ് (ഖത്തർ), ഹമീദ്, മൂസ്സ (വളയം പോലീസ് സ്റ്റേഷൻ), സൗദ, യൂസുഫ്,

നബിദിനത്തോടനുബന്ധിച്ച് നടുവത്തൂരിൽ ലഹരിവിരുദ്ധ സെമിനാർ

കീഴരിയൂർ: നബിദിനത്തോടനുബന്ധിച്ച് നടുവത്തൂരിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. നടുവത്തൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ്അലി ഫൈസി പാലക്കുളം അധ്യക്ഷനായി. രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എം.എം.രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത്

തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. മംഗലാപുരത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോ. വിമലിന്റെയും ഡോ. ശ്രീലതയുടെയും മകളാണ്. സഹോദരി സുഹാന. പരേതനായ ശ്രീകുമാരന്‍ നായരുടെ കൊച്ചുമകളാണ്.

ഇന്ന് നബിദിനം; പ്രവാചകന്റെ ജന്മദിനത്തെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ച് വിശ്വാസികള്‍

ആഘോഷത്തിന്റെയും ആത്മീയതയുടെയും നിറവില്‍ ഇന്ന് നബിദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തെ പതിവ് പോലെ വൈവിധ്യമായ പരിപാടികളോടെയാണ് കേരളത്തിലെ വിശ്വാസി സമൂഹം വരവേല്‍ക്കുന്നത്. നമ്മുടെ നാട്ടിലും പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് ജാതിമതഭേദമന്യെ നിരവധി പരിപാടികളോടെ നബിദിനാഘോഷം നടക്കുന്നുണ്ട്. ഹിജ്‌റ വര്‍ഷ പ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം 12 നാണ് പ്രവാചകന്‍ മുഹമ്മദ്

മൂടാടി മലബാര്‍ കോളേജിലെ ഇ.ഡി റെയിഡ് അവസാനിച്ചു; രേഖകള്‍ പിടിച്ചെടുത്തു

കൊയിലാണ്ടി: മൂടാടിയിലുള്ള മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന അവസാനിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോളേജിലെത്തിയ ഇ.ഡി സംഘം മൂന്ന് മണിക്കൂറോളം പരിശോധന നടത്തിയ ശേഷം ഒമ്പത് മണിയോടെയാണ് തിരികെ പോയത്. കോളേജില്‍ നിന്ന് നിരവധി രേഖകള്‍ ഇ.ഡി പിടിച്ചെടുത്തുവെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതീവരഹസ്യമായാണ് ഇ.ഡി

രക്ഷപ്പെടാനായി ഓടി പെൺകുട്ടി, പിന്തുടർന്നെത്തി കുത്തി പ്രതി; നാദാപുരം കല്ലാച്ചിയിൽ പതിനേഴുകാരിയെ കുത്തി പരിക്കേൽപ്പിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

നാദാപുരം: കല്ലാച്ചിയില്‍ പതിനേഴുകാരിയെ ആണ്‍സുഹൃത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു പുതുക്കയം സ്വദേശിയായ പതിനേഴുകാരിയെ പിന്തുടര്‍ന്നെത്തിയ ആണ്‍ സുഹൃത്ത് കത്തി കൊണ്ട് അക്രമിച്ചത്. അക്രമണത്തില്‍ കൈക്ക് പരിക്കേറ്റ് പെണ്‍കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉച്ചയ്ക്ക് തിരക്കുള്ള സമയത്താണ്

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 27 ബുധനാഴ്ച) വൈദ്യുതി മുടങ്ങും. മലബാര്‍ ഐസ്, വെങ്ങളം എം.കെ, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കൃഷ്ണകുളം, അണ്ടിക്കമ്പനി, കോള്‍ഡ് ത്രെഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങുക.

മൂടാടി മലബാര്‍ കോളേജില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്

കൊയിലാണ്ടി: മൂടാടിയിലുള്ള മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ചൊവ്വാഴ്ച വൈകീട്ടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ മലബാര്‍ കോളേജില്‍ റെയ്ഡിനായി എത്തിയത്. കോളേജ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കോളേജിന് പുറത്തേക്ക് പോകാന്‍ ഇ.ഡി അനുവദിച്ചിട്ടില്ല. റെയ്ഡ് ഇപ്പോഴും തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. റെയ്ഡിന് പിന്നിലെ കാരണം എന്താണ് എന്നത് സംബന്ധിച്ച് ഇതുവരെ

വെറ്റിലപ്പാറ മൂത്തോന ഭാസ്‍കരൻ നായർ അന്തരിച്ചു

തിരുവങ്ങൂർ: വെറ്റിലപ്പാറ മൂത്തോന ഭാസ്‍കരൻ നായർ അന്തരിച്ചു (ഹോട്ടൽ ന്യൂ നളന്ദ കോഴിക്കോട്). എൺപത്തിയേഴ് വയസായിരുന്നു. ഭാര്യ കമലമ്മ ഇര്യാരി. മക്കൾ: സുഷമ, സുനീത, സുരേഷ് (വിശാഖ് മെഡിക്കൽസ്, നടക്കാവ്), സുധീർ (ഹോട്ടൽ ന്യൂ നളന്ദ, കോഴിക്കോട്), പരേതയായ സുചിത്ര. മരുമക്കൾ: ബാലകൃഷ്ണൻ (ഹോട്ടൽ ന്യൂ നളന്ദ, കോഴിക്കോട്), ശുഭ, നിഷ, പരേതരായ ഇലംമ്പിലാശ്ശേരി രാമചന്ദ്രൻ

ആനക്കുളത്ത് വീട്ടിൽ മോഷണം; ഉറങ്ങുകയായിരുന്ന വയോധികയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു

കൊയിലാണ്ടി: ആനക്കുളത്ത് വീട്ടില്‍ മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം വടക്കേകുറ്റിയകത്ത് ജയന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. ഉറങ്ങുകയായിരുന്ന ജയന്റെ അമ്മ വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല നഷ്ടപ്പെട്ടു. വീടിന്റെ മുന്‍വാതില്‍ വഴിയാണ് കള്ളന്‍ ആദ്യം അകത്ത് കയറാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പിന്നിലെ വാതില്‍ വഴി