കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിലെ മോഷണ ശ്രമം; കാവുന്തറ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
കൊയിലാണ്ടി: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ നടന്ന മോഷണത്തിൽ കാവുന്തറ സ്വദേശി പിടിയിൽ. കുന്നത്തറ പുറയവ്‍ വീട്ടിൽ ബിനുവിനെയാണ് കൊയിലാണ്ടി എസ്.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ജൂലെെ 15-നാണ് മോഷ്ടാക്കള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് അകത്ത്. മോഷ്ടാക്കള്‍ അകത്ത് കയറിയെങ്കിലും ഒന്നുമെടുക്കാന്‍ കഴിഞ്ഞില്ലിരുന്നില്ല. പിന്നിലെ ജനലിന്റെ ചില്ല് തകര്‍ത്തിരുന്നു. രണ്ട് പേരുടെ ദൃശ്യം ബാങ്കിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കഴിഞ്ഞ ദിവസം പോക്സോ കേസിൽ അറസ്റ്റിലായ നടേരി മഞ്ഞളാടുകുന്നുമ്മൽ അഷ്റഫാണ് കൂട്ടുപ്രതിയെന്ന് മനസിലായതായി പോലീസ് പറഞ്ഞു. ഇയാൾ നാലോളം കളവു കേസിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ ഇയാൾ കൂട്ട് പ്രതിയുമാണ്. പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ ഇയാൾ കൂട്ട് പ്രതിയുമാണ്.
വടകര ഡി.വെെ.എസ്.പി ഹരിപ്രസാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ജി.എസ്.ഐ പ്രദീപൻ, പ്രിൻസിപ്പൾ എസ്.ഐ വിഷ്ണു സജീവ്, എസ്.സി.പി.ഒ മാരായ വിനീഷ്, സതീഷ്, ഒ.കെ.സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Summary: Attempted robbery at Nambrathukara branch of Keezhriyur Service Co-operative Bank; A resident of Kavuthara was arrested