പയ്യോളിയില്‍ ഉപേക്ഷിച്ച നിലയില്‍ വടിവാള്‍; കണ്ടെത്തിയത് ഭജനമഠം സ്‌കൂളിന് സമീപം


Advertisement

പയ്യോളി : പയ്യോളി നഗരസഭ 22 ആം ഡിവിഷന്‍ ശ്രീനാരായണ ഭജനമഠം സ്‌കൂളിന്‍റെ മതിലിനോട് ചേര്‍ന്ന് വടി വാള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ ആയിരുന്നു സംഭവം.

Advertisement

സ്‌കൂളിന്‍റെ തെക്കുഭാഗത്തുള്ള ചുറ്റുമതിനോട് ചേര്‍ന്ന പൊതു ഇടവഴി വൃത്തിയാക്കുന്നതിനിടെയാണ് പഴക്കം ചെന്ന് തുരുമ്പിച്ച നിലയിലുള്ള വാള്‍ കണ്ടെത്തിയത്. 72 സെന്‍റിമീറ്റര്‍ നീളമുള്ള വാളിന് നാല് സെന്‍റിമീറ്റര്‍ വീതിയുണ്ട്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പയ്യോളി എസ്‌ഐ കെ.ടി രാജേഷ്, എ.എസ്‌.ഐ എം.എ കിഷോര്‍ കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി വാള്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

Advertisement
Advertisement