പുതുവത്സര തലേന്ന് കോഴിക്കോട് ജില്ലയിലെ കണ്‍സ്യൂമര്‍ ഫെഡ്, ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴി വിറ്റുപോയത് എട്ടുകോടിയോളം രൂപയുടെ മദ്യം; കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ 57ലക്ഷം രൂപയുടെ വില്‍പ്പന


കോഴിക്കോട്: പുതുവത്സരത്തലേന്ന് കോഴിക്കോട് ജില്ലയില്‍ ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് എട്ടുകോടിയോളം രൂപയുടെ മദ്യം. 78626170രൂപയുടെ മദ്യവില്‍പ്പനയാണ് ജില്ലയില്‍ ഡിസംബര്‍ 31 മാത്രം നടന്നത്. ജില്ലയിലെ 13 ഔട്ട് ലറ്റുകളില്‍ നിന്നും നാല് കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നുമുള്ള കണക്ക് പ്രകാരമാണിത്.

ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴി 5,80,38,010രൂപയുടെയും കണ്‍സ്യൂമര്‍ ഫെഡുവഴി 20588160രൂപയുടെയും മദ്യവില്‍പ്പനയാണ് നടന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകളില്‍ കോഴിക്കോട്ടെ ഔട്ട്‌ലറ്റിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രൂപയുടെ മദ്യവില്‍പ്പന നടന്നത്. രണ്ടാം സ്ഥാനത്ത് കൊയിലാണ്ടിയാണ്.

കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റിലെ കണക്കുകള്‍:

കോഴിക്കോട് -6076950രൂപ
കൊയിലായണ്ടി -5714000രൂപ
ബാലുശ്ശേരി- 4759910രൂപ
തൊട്ടില്‍പ്പാലം- 4037300/-

തിരുവമ്പാടിയിലെ ബിവറേജസ് ഔട്ട്‌ലറ്റിലാണ് ഏറ്റവുമധികം രൂപയുടെ വില്‍പ്പന നടന്നത്. 6548180 രൂപയുടെ മദ്യവില്‍പ്പനയാണ് ഇവിടെ പുതുവത്സരത്തലേന്ന് മാത്രം നടന്നത്. രണ്ടാം സ്ഥാനം രാമനാട്ടുകരയിലെ ഔട്ട്‌ലറ്റിനാണ്. 6378780 രൂപയുടെ വില്‍പ്പനയാണ് രാമനാട്ടുകരയില്‍ നടന്നത്.

പേരാമ്പ്രയിലെ ഔട്ട്‌ലറ്റിലൂടെ 52,24690രൂപയുടെ വില്‍പ്പന നടന്നു. പയ്യോളിയില്‍ 32,12000രൂപയുടെയും വടകര 3878750രൂപയുടെയും മദ്യവില്‍പ്പന നടന്നു.

മറ്റ് ബിവറേജസ് ഔട്ട്‌ലറ്റുകളിലെ വില്‍പ്പന:

കോട്ടക്കടവ്: 3374340രൂപ

തണ്ണീര്‍പ്പന്തല്‍: 5309530രൂപ
കരിക്കാംകുളം: 4606600രൂപ
പാവമണിറോഡ്: 4124050രൂപ
ബൈപ്പാസ്: 2992880രൂപ
അറപ്പുഴ: 4188070രൂപ
മിനിബൈപ്പാസ്: 4789780രൂപ
നരിക്കുനി: 3410360രൂപ