എം.ടി അനുസ്മരണ പരിപാടിയുമായി അരിക്കുളം ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക സെന്‍ട്രല്‍ ലൈബ്രറി


അരിക്കുളം: പ്രസിദ്ധീകരണത്തിന് അരിക്കുളം ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് സ്മാരക സെന്‍ട്രല്‍ ലൈബ്രറി എം.ടി.വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി.നജീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി.രജനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രജിത, സി.പ്രഭാകരന്‍, സി.രാജന്‍, സന്തോഷ് പൂക്കാട് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പി.ബാലകൃഷ്ണന്‍ സ്വാഗതവും പി.വിജയശീ നന്ദിയും പറഞ്ഞു.