‘കുറച്ച് എണ്ണഎടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ടുതരുക” കോഴിക്കോട് നിന്നും ബൈക്കിലെ പെട്രോള്‍ ഊറ്റിയ അജ്ഞാതന്ർറെ മാപ്പപേക്ഷ വൈറലാകുന്നു


”കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക. ഗതികേട് കൊണ്ടാണ്. പ്ലീസ്. ഞങ്ങള്‍ പത്തുരൂപ ഇതി വെച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല. അതുകൊണ്ടാണ്.” ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ആളുടെ മാപ്പപേക്ഷിച്ചുകൊണ്ട് അജ്ഞാതന്റെ കത്താണിത്. കോഴിക്കോട് ബൈപ്പാസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ നിന്നാണ് പെട്രോള്‍ ഊറ്റിയെടുത്തത്. മാപ്പ് ചോദിച്ചുള്ള ഈ കത്തും പൈസയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉടമ ഇക്കാര്യം മനസിലാക്കിയത്.

ചേലമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയല്‍ കോളജ് ഓഫ് ഫാര്‍മസിയിലെ അധ്യാപകനായ അരുണ്‍ലാലിന്റെ ബൈക്കില്‍ നിന്നാണ് ഈ കുറിപ്പ് കിട്ടിയത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതും. കൈനിറയെ ധനം ഉള്ളവനല്ല, മനസ് നിറയെ നന്മയുള്ളവനാണ് സമ്പന്നന്‍ എന്ന വാക്കുകളോടെയാണ് അരുണ്‍ലാല്‍ കത്ത് പങ്കുവെച്ചത്.

തൊണ്ടയാട് പാലത്തിന്റെ താഴെ ബൈക്ക് നിര്‍ത്തിയിട്ടതായിരുന്നു അരുണ്‍ലാല്‍. ബൈക്ക് എടുത്ത് തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ മഴക്കോട്ടിന്റെ കവറില്‍ നിന്നും നാണയത്തുട്ടുകള്‍ താഴെ വീണതുകണ്ടു. നോക്കിയപ്പോള്‍ ഒപ്പം ഒരു കുറിപ്പുമുണ്ട്.

Summary: Apology of unknown person who spilled petrol on bike from Kozhikode goes viral