കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ മുൻനിര പോരാളിയായിരുന്ന വടകര വീരഞ്ചേരി അക്കംവീട് പറമ്പില്‍ ദീപിക അന്തരിച്ചു


 

വടകര: വീരഞ്ചേരി സീയം ഹോസ്പിറ്റലിന് സമീപം അക്കംവീട് പറമ്പില്‍ ദീപിക അന്തരിച്ചു. നാല്‍പത് വയസ്സായിരുന്നു.

കെ-റെയില്‍ വിരുദ്ധ ജനകീയ സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.

പരേതനായ സത്യനാഥന്റെയും രാധയുടെയും മകളാണ്.

ഭര്‍ത്താവ്: സന്തോഷ്.

മകള്‍: ദേവനന്ദ.

സഹോദരങ്ങള്‍: ദീപക്, ദിവ്യ.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.