വിശ്വകർമ്മജയന്തി ആഘോഷിച്ച് തട്ടാൻ സർവ്വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ്


കൊയിലാണ്ടി: തട്ടാൻ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മജയന്തി ആഘോഷിച്ചു. തട്ടാൻ സർവ്വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ രക്ഷാധികാരി ഇ.രവി ഉദ്ഘാടനം ചെയ്തു. കുയ്യേൽ ഖണ്ഡി ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. രവീന്ദ്രൻ കോമത്ത്, ഇ.ചന്ദ്രൻ, പത്മരാഗം, കെ.വൽസൻ, വിനോദ് കോറോത്ത്, ടി.കെ.കുഞ്ഞിക്കേളു, എം.കെ.ഗംഗാധരൻ, സിന്ധു അനൂപ് കുമാർ, പി.കെ.വിനയൻ, എൻ.കെ.രാജീവൻ, വി.പി.സന്തോഷ് എന്നിവർ സംസാരിച്ചു.