സൗദിയിലെ വാഹനാപകടത്തില്‍ മേപ്പയൂര്‍ സ്വദേശിയായ യുവാവ് അന്തരിച്ചു; മൃതദേഹം നാളെ നാട്ടിലെത്തിക്കും


മേപ്പയൂര്‍: സൗദിയിലെ അബഹയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശി അന്തരിച്ചു. മേപ്പയ്യൂര്‍ കാപ്പുംകര പനോളി താഴെ ലതീഷ് ആണ് മരണപ്പെട്ടത്. നാല്‍പ്പത് വയസ്സായിരുന്നു.

ആഗസ്ത് 30ന് രാവിലെയാണ് അപകടം നടന്നത്. മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. തുടര്‍ന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

അച്ഛന്‍: പരേതനായ പുരുഷോത്തമന്‍. അമ്മ: ജാനു. ഭാര്യ: ഷിജിന. മക്കള്‍: ആരിഷ്, അന്‍വിക. സഹോദരങ്ങള്‍: ധനേഷ്, മിനി.