Tag: #K-rail

Total 7 Posts

കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ മുൻനിര പോരാളിയായിരുന്ന വടകര വീരഞ്ചേരി അക്കംവീട് പറമ്പില്‍ ദീപിക അന്തരിച്ചു

  വടകര: വീരഞ്ചേരി സീയം ഹോസ്പിറ്റലിന് സമീപം അക്കംവീട് പറമ്പില്‍ ദീപിക അന്തരിച്ചു. നാല്‍പത് വയസ്സായിരുന്നു. കെ-റെയില്‍ വിരുദ്ധ ജനകീയ സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ സത്യനാഥന്റെയും രാധയുടെയും മകളാണ്. ഭര്‍ത്താവ്: സന്തോഷ്. മകള്‍: ദേവനന്ദ. സഹോദരങ്ങള്‍: ദീപക്, ദിവ്യ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.

‘K-rail പദ്ധതിക്കായി ഭൂമി വിട്ടു കൊടുക്കില്ല, സർക്കാർ പദ്ധതി റദ്ദു ചെയ്യണം’; കിടപ്പാട സംരംക്ഷണ വാഹന ജാഥക്ക് നന്തി ബസാറില്‍ സ്വീകരണം

നന്തി ബസാർ: അഴിയൂരില്‍ നിന്ന് വെങ്ങളത്തേയ്ക്ക് പുറപ്പെട്ട കിടപ്പാട സംരക്ഷണ ജാഥയ്ക്ക് നാരങ്ങോളികുളത്ത് സ്വീകരണം നല്‍കി. കെ.റെയിൽ പദ്ധതിക്കായി ഭൂമി വിട്ടു കൊടുക്കില്ല, കെ.റെയിൽ പദ്ധതി റദ്ദ് ചെയ്തു കൊണ്ട് സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരെയുള്ള കേസ്സുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജാഥക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെടാനിടയുള്ള സ്ത്രീകളടക്കമുള്ളവര്‍ ജാഥയില്‍ പങ്കെടുത്തു. ജാഥാ ക്യാപ്റ്റന്‍

അഴിയൂരിലെയും ഫറോക്കിലേയും മണ്ണ് കാട്ടിലപ്പീടികയില്‍ എത്തും; കിടപ്പാട സംരക്ഷണ ജാഥയുമായി കെ റെയില്‍ സമരസമിതി

കൊയിലാണ്ടി: കിടപ്പാട സംരക്ഷണ ജാഥയുമായി കെ റെയില്‍ സമരസമിതി. ഒക്ടോബര്‍ എട്ടാം തിയ്യതി വൈകുന്നേരം മൂന്ന് മണിക്ക് കാട്ടിലപ്പീടികയില്‍ സംഗമിക്കും. അഴിയൂരില്‍ നിന്നും ഫറോക്കില്‍ നിന്നും മണ്ണ് ശേഖരിച്ച് കൊണ്ടുള്ള മേഖല ജാഥകളാണ് കാട്ടിലപ്പീടികയില്‍ എത്തിച്ചേരുക. കെ റെയില്‍ പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, സമരക്കാര്‍ക്കെതിരായുള്ള എല്ലാ കേസുകളും പിന്‍വലിക്കുക തുടങ്ങിയതാണ് സമര സമിതിയുടെ

കല്ലിടാതെ ആധുനിക സംവിധാനമുപയോഗിക്കും; സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.റെയില്‍ പദ്ധതി യഥാര്‍ത്ഥ്യമാക്കും. കല്ലിടാതെ ആധുനിക സംവിധാനമുപയോഗിച്ച് സര്‍വേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി യുദ്ധം ചെയ്തല്ല, ജനങ്ങളെ സഹകരിപ്പിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഭൂമി നഷ്ടപ്പെടുന്നവരുടെ കൂടെ സര്‍ക്കാറുണ്ടാകും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും അദ്ദേഹം

‘ഭാവി വികസനത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതി’; കാട്ടിലപ്പീടികയിൽ സിൽവർലൈൻ വിശദീകരണവുമായി സി.പി.എം

ചേമഞ്ചേരി: സി.പി.എം വെങ്ങളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ-റെയിൽ സിൽവർലൈൻ  പദ്ധതിയുടെ വിശദീകരണ യോഗം സംഘടിപ്പിച്ചു. വെങ്ങളം കാട്ടിലപ്പീടികയിൽ വെച്ച് നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതിയാണ് സിൽവർലൈൻ എന്ന് ഗിരീഷ് പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പു വരുത്തി മാത്രമേ സർക്കാർ

സില്‍വര്‍ ലൈന്‍: ഭൂമി വിട്ടുനല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി വിട്ട് നല്‍കുന്നവര്‍ക്ക് അശ്വാസകരമായ പുനരധിവാസ പാക്കേജ് നല്‍കും. പദ്ധതിയുടെ ഭാഗമായി വാസ സ്ഥലം നഷ്ടപെടുന്നവര്‍ക്ക് നഷ്ടപരിഹത്തിന് പുറമെ ലൈഫില്‍ ഉള്‍പ്പെടുത്തി വീടും അഞ്ച് സെന്റ് സ്ഥലവും നല്‍കും. സ്ഥലമുള്ളവര്‍ക്ക് വീട് പണിയാന്‍ നാല് ലക്ഷം

കെ.റെയില്‍ വിരുദ്ധ ജനകീയ സമിതി ജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: വിനാശകരമായ കെ.റെയില്‍ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന സമര ജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. സമിതി സംസ്ഥാന ചെയര്‍മാനും ജാഥാ ലീഡറുമായ എം.പി.ബാബുരാജ്, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍, വൈസ് ചെയര്‍മാന്‍ ടി.ടി.ഇസ്മയില്‍, മിനി കെ.ഫിലിപ്പ്, മുരുകേഷ് നടയ്ക്കല്‍, സി.കെ.ശിവദാസന്‍, എം.ഷാജര്‍ഖാന്‍, ശരണ്യാരാജ്,