അരങ്ങാടത്ത് കുരുന്നുകൾക്കായി പുതിയ അങ്കണവാടി ഉയരും; ആഘോഷമായി തറക്കല്ലിടൽ 


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ അരങ്ങാടത്ത് അംഗനവാടിയുടെ തറക്കല്ലിടൽ ചടങ്ങ് നാടിനാഘോഷമായി.  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ബാബുരാജ് ആണ് തറക്കല്ലിട്ടത്.

ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ അനുവദിച്ച 5,30,000 രൂപയും 2023-24 വാർഷിക പദ്ധതിയിൽ അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് അങ്കണവാടിയുടെ നിർമ്മാണം നടത്തുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് വാർഡ് മെമ്പർ സുധ സ്വാഗതം പറഞ്ഞു. ചടങ്ങിന് എൽ.എം.സി അംഗം വേലായുധൻ മാസ്റ്റർക്കൊപ്പം ആശംസ അർപ്പിച്ച് സംസാരിച്ചു. അങ്കണവാടി ടീച്ചർ ഷാജി നന്ദി പറഞ്ഞു.