കൊയിലാണ്ടി നടേരിയില്‍ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു


കൊയിലാണ്ടി: നടേരിയില്‍ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. കാവുംവട്ടം തൊണ്ട്യാംപറമ്പത്ത് അമ്മദ് ആണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു.

ചക്ക പറിക്കുന്നതിനിടെ ദേഹാസ്വാസ്ത്യം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഭാര്യ: കുഞ്ഞയിശ. മക്കള്‍: സെമീറ, സെജീറ. മരുമക്കള്‍: നാസര്‍, നൗഫല്‍. മരുമക്കള്‍ പരേതനായ നാസര്‍, നൗഫല്‍ കന്നൂര്. മയ്യിത്ത് നിസ്‌കാരം രാത്രി 9 മണിക്ക് ചെറുവൊടി ജുമ മസ്ജിദില്‍.