ലഹരിക്കപ്പുറം സ്വപ്നം കാണുക; ‘ആസക്തി എന്ന മഹാരോഗം’ ക്യാമ്പയിന് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം
പേരാമ്പ്ര: കുട്ടികളെയും യുവാക്കളെയും ശാക്തീകരിച്ചു കൊണ്ട് ലഹരിക്കപ്പുറം സ്വപ്നം കാണുക എന്ന ലക്ഷ്യമിട്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘ആസക്തി എന്ന മഹാരോഗം’ കാമ്പയിന് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.അജയകുമാര്‍ വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വ്വഹിച്ചു. പ്രധാനാദ്ധ്യാപകന്‍ വി.അനില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.രവിത, കെ.പി.മുരളിക്ഷ്ണദാസ്, ടി.കെ.റിയാസ്, എന്‍.പി.രാധിക, ഷിജി ബാബു എന്നിവര്‍ സംസാരിച്ചു.
വിഷയാവതരണത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ ഇ.മോഹനന്‍, സ്വപ്ന ജയരാജ്, ആര്‍.ആര്‍.രാരിഷ , എന്‍.എം.ശരണ്യ, കെ.എം.സുധീര്‍, എന്‍.സതീശന്‍, സിന്ധു വിശ്വനാഥ്, അഷിക, രമ്യ ഗിരീഷ്, പി.പി.സവിത, പി.വി.നിഷ, പി.കെ.ആയിഷ, സതീഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.