തൂണേരി, കൊടുവെള്ളി ബ്ലോക്കുകളില്‍ ഒഴിവുകള്‍; മൃഗസംരഭണ വകുപ്പിന്റെ മൊബൈല്‍ വെറ്റനറി യൂണിറ്റില്‍ താല്‍ക്കാലിക നിയമനം-വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാരാവൈറ്റ്, ഡ്രൈവര്‍ കം അറ്റെന്‍ഡന്റ് എന്നീ തസ്തികകളില്‍ താല്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

തൂണേരി, കൊടുവള്ളി ബ്ലോക്കുകളിലാണ് നിയമനം. പാരാവെറ്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 മുതലും, ഡ്രൈവര്‍ കം അറ്റെന്‍ഡന്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് രാവിലെ 11.30 മുതലും നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതാണ്.