എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്ക്കായി വോട്ടഭ്യര്‍ത്ഥിക്കാന്‍ നടന്‍ കമല്‍ഹാസനും; വീഡിയോ പ്രകാശനം നാളെ


Advertisement

വടകര: വടകര ലോക്‌സഭ മണ്ഡലം എല്‍ഡിഎ ഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം കമല്‍ ഹാസനും. വോട്ട് അഭ്യര്‍ഥിച്ചുള്ള കമല്‍ ഹാസന്റെ വീഡിയോ പ്രകാശനം വെള്ളി (29.3.2024)2.30ന് വടകര കേളുഏട്ടന്‍ സ്മാരകത്തില്‍ നടക്കും.

Advertisement

നിപയും കോവിഡും പരിഭ്രാന്തി പരത്തിയ പ്രതിസന്ധിയുടെ നാളുകളില്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ലോ കമാതൃക സൃഷ്ടിച്ച ടീച്ചറുടെ ഭരണമികവും ഇടതുപക്ഷ വിജയത്തിന്റെ പ്രാധാന്യവും സംബന്ധിച്ച് ഇംഗ്ലീഷിലും മലയാളത്തി ലുമുള്ള വീഡിയോകളാണ് പ്രകാശിപ്പിക്കുന്നത്.

Advertisement
Advertisement