‘വടകരയുടെ ഓമനമുത്തേ’; ഷാഫി പറമ്പിലിനെ സ്വീകരിച്ച് പ്രവര്‍ത്തകര്‍, ലീഡ് ഒരുലക്ഷത്തിന് മുകളില്‍


Advertisement

വടകര: കടുത്ത മത്സരം നടന്ന വടകരയില്‍ ആധികാരിക വിജയം ഉറപ്പിച്ച ഷാഫി പറമ്പിലിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള, ഡിസിസി കെ.പ്രവീൺ കുമാർ എന്നിവര്‍ക്കൊപ്പമാണ് ഷാഫി പ്രവര്‍ത്തകരെ കാണനെത്തിയത്‌.

Advertisement

ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 109603 ആണ് ഷാഫി പറമ്പിലിന്റെ ലീഡ്‌. 532353 വോട്ടുകളാണ് ഷാഫി പറമ്പില്‍ നേടിയത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ വടകരയില്‍ ഷാഫി ലീഡ് ഉയര്‍ത്തിയിരുന്നു. 422750 വോട്ടുകള്‍ എല്‍.ഡി.എഫിന്റെ കെ.കെ ശൈലജയും 105094 വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയും നേടി.

Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന് പിന്നാലെ ഓരോ നിമിഷവും ചര്‍ച്ചയായി കൊണ്ടിരുന്ന മണ്ഡലമായിരുന്നു വടകര. കടത്തനാടിന്റെ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇത്തവണ ജനം ആര്‍ക്കൊപ്പം നില്‍ക്കും എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും ഉറപ്പിച്ചു പറയാന്‍ സാധിച്ചിരുന്നില്ല.