ബാത്റൂമിലെ വെന്റിലേറ്റർ വഴി പുറത്തുകടന്നു; വടകര സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ജയിൽചാടി


Advertisement

വടകര: വടകര സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ജയിൽചാടി. താമരശ്ശേരി സ്വദേശി എരവത്ത് കണ്ടി മിത്തൽഫഹദാണ് ജയിൽ ചാടിയത്. വൈകീട്ട് 3.50 നാണ് സംഭവം.

Advertisement

ജയിലിലെ ബാത്റൂമിലെ വെന്റിലേറ്റർ വഴിയാണ് പ്രതി പുറത്ത് കടന്നത്. പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. കഞ്ചാവ് കേസിലെ പ്രതിയാണ് ഫഹദ്. ജൂൺ ആറാം തിയ്യതി ആറ് കിലോ കഞ്ചാവുമായി വടകര എക്സെെസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയവെയാണ് പ്രതി രക്ഷപ്പെട്ടത്.

Advertisement
Advertisement

Summary: accuse escape from vadakara sub jail