ഗുജറാത്തില്‍ ടയര്‍ പൊട്ടിത്തെറിച്ച് അപകടം; പേരാമ്പ്ര കടിയങ്ങാട് സ്വദേശി മരിച്ചു


Advertisement

പേരാമ്പ്ര: ഗുജറാത്തില്‍ ടയര്‍ പണിക്കിടെ ടയര്‍ പൊട്ടിത്തെറിച്ച് കടിയങ്ങാട് സ്വദേശി മരിച്ചു. കോവുമ്മല്‍ സുരേഷ് (50 ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കാറ്റ് നിറക്കുമ്പോള്‍ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയര്‍ കമ്പനി നടത്തി വരികയായിരുന്നു സുരേഷ്.

Advertisement

പിതാവ്: കുഞ്ഞിക്കുട്ടി നായര്‍.

അമ്മ: പരേതയായ നാരായണി അമ്മ.

ഭാര്യ: ഷീബ പന്തിരിക്കര.

മക്കള്‍: ആകാശ്, അശ്വിന്‍.

Advertisement

സഹോദരങ്ങള്‍: ഗീതാ അച്യുതന്‍ നായര്‍ ചെരണ്ടത്തൂര്‍, പത്മിനി രാമകൃഷ്ണന്‍ പന്തിരിക്കര, പരേതയായ ഷിജി അനീഷ് ഉള്ള്യേരി. നാളെ ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും. ശേഷം വീട്ടു വളപ്പില്‍ സംസ്‌ക്കരിക്കും.

Summary: Accident due to tire burst in Gujarat; Perambra native of Katiangad dies. 

Advertisement