വെങ്ങളം റെയില്‍വേ മേല്‍പ്പാലത്തില്‍ വാഹനാപകടം; അപകടത്തില്‍പ്പെട്ടത് ഓട്ടോറിക്ഷയും ബസ്സും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍


Advertisement

എലത്തൂര്‍: വെങ്ങളം മേല്‍പ്പാലത്തില്‍ വാഹനാപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ, ബസ്, ബൈക്ക്, കണ്ടെയിനര്‍ ലോറി എന്നീ വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്.

Advertisement

കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ബസ്സിനെ ഇടിക്കുകയും തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിക്കുകയും പിന്നാലെ വന്ന കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

ഓട്ടോറിക്ഷയിലും ബൈക്കിലും യാത്ര ചെയ്തിരുന്നവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വെങ്ങളം മേൽപാലത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

Advertisement

സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ഫയര്‍ ഫോഴ്‌സില്‍ നിന്നെത്തിയ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് റോഡില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

Advertisement

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീക്ക് കാവില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിധിപ്രസാദ് ഇ.എം, അരുണ്‍, ശ്രീരാഗ്, അമല്‍, ഷാജു, സത്യന്‍, ഹോം ഗാര്‍ഡുമാരായ ബാലന്‍ ടി.പി, പ്രദീപ്, സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.