Tag: Vengalam

Total 6 Posts

ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയ്ക്കിടെ 11 കെ.വി യു.ജി കേബിള്‍ തകരാറിലായി; വെങ്ങളം ഭാഗത്ത് വൈദ്യുതി ബന്ധം തകരാറില്‍

വെങ്ങളം: ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയ്ക്കിടെ 11 കെ.വി യു.ജി കേബിള്‍ സ്‌പെയര്‍ കേബിള്‍ കേടുപറ്റിയതിനാല്‍ വെങ്ങളം മേഖലയില്‍ വൈദ്യുതി ബന്ധം തകരാറില്‍. കല്ലടത്താഴ ട്രാന്‍സ്‌ഫോമറിന് കീഴിലുള്ള വൈദ്യുതി വിതരണമാണ് തടസപ്പെടുക. വെങ്ങളം, വള്ളില്‍ക്കടവ്, കല്ലടത്താഴ ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. ബൈപ്പാസ് സര്‍വ്വീസ് റോഡിന് ഭിത്തി പണിയാനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തപ്പോഴാണ് കേബിളിന് കേടുപറ്റിയത്. സ്‌പെയര്‍

‘എന്റെ സ്വര്‍ണ്ണം പോയാല്‍ എനിക്കുണ്ടാവുന്ന അതേ വിഷമം അല്ലേ അവര്‍ക്കും ഉണ്ടാവുക…’; വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി വെങ്ങളം സ്വദേശിനിയുടെ നല്ല മാതൃക

കൊയിലാണ്ടി: വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി വെങ്ങളം സ്വദേശിനിയുടെ നല്ല മാതൃക. കെ.ആര്‍.എസിന് സമീപം താമസിക്കുന്ന പി.ടി.നാരായണിയാണ് വീണുകിട്ടിയ പാദസരം ഉടമയ്ക്ക് തിരികെ നല്‍കിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേ മുക്കാലോടെയാണ് നാരായണിക്ക് ആഭരണം വീണുകിട്ടിയത്. തുടര്‍ന്ന് അവര്‍ ആഭരണത്തിന്റെ ഉടമയെ അന്വേഷിച്ചു. ഇതിനിടെയാണ് അവരുടെ സുഹൃത്ത് ഈ പരിസരത്ത് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നത്.

വെങ്ങളം റെയില്‍വേ മേല്‍പ്പാലത്തില്‍ വാഹനാപകടം; അപകടത്തില്‍പ്പെട്ടത് ഓട്ടോറിക്ഷയും ബസ്സും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍

എലത്തൂര്‍: വെങ്ങളം മേല്‍പ്പാലത്തില്‍ വാഹനാപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ, ബസ്, ബൈക്ക്, കണ്ടെയിനര്‍ ലോറി എന്നീ വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ബസ്സിനെ ഇടിക്കുകയും തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിക്കുകയും പിന്നാലെ വന്ന കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഓട്ടോറിക്ഷയിലും ബൈക്കിലും യാത്ര ചെയ്തിരുന്നവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

സൂക്ഷിക്കണേ! കമ്പിയിലും ഇഷ്ടിക കട്ടകളിലും തട്ടാതെ നോക്കണേ; യാത്രക്കാർക്കും ജീവനക്കാർക്കും പ്രയാസമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോമിൽ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിലൂടെ അത്ര എളുപ്പം നടന്ന് പോകാമെന്നു കരുതേണ്ട, അൽപ്പം കടമ്പകൾ കടന്നു വേണം പോകാൻ. ഇഷ്ടിക കട്ടകളും തുരുമ്പിച്ച കമ്പികളും ഒന്നും തട്ടാതെയും ദേഹത്ത് കൊള്ളാതെയുമൊക്കെ അൽപ്പം സാഹസികമായി വേണം ഇവിടെ കൂടെയുള്ള നടപ്പ്. പഴയ ടിക്കറ്റ് കൊടുക്കുന്ന സ്ഥലം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍

വെങ്ങളം ചെറിയപുരയിൽ കണാരൻ അന്തരിച്ചു

വെങ്ങളം: ചെറിയപുരയിൽ കണാരൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ലീല. മക്കൾ: പ്രസീത, പ്രസാദ്, പ്രജീഷ്, പ്രഭീഷ്, പ്രമീഷ്. മരുമക്കൾ: സജിലി, ബബിത, ബിജില, അജ്ഞലി, പരേതനായ സുനിൽ കുമാർ.

വെങ്ങളത്ത് ബി.ജി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി-പ്ലസ് ടു വിജയികളെ അനുമോദിച്ചു

വെങ്ങളം: ബി.ജി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി-പ്ലസ് ടു വിജയികളെ അനുമോദിച്ചു. അനുമോദന സദസ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഭിലാഷ് കെ.കെ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ പി.ശിവദാസൻ, എം.കെ.മമ്മദ് കോയ എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ചൈൽഡ് ലൈൻ ജില്ലാ