വെങ്ങളം മേൽപാലത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു


ചേമഞ്ചേരി: വെങ്ങളം മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മക്കട സ്വദേശി മയിലാപ്പറമ്പത്ത് സുധീഷ് (48)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കുകയാണ് അന്ത്യം.

ഇന്നലെയാണ് വെങ്ങളം മേൽ പാലത്തിൽ വാഹനാപകടം നടന്നത്. ഓട്ടോറിക്ഷ, ബസ്, ബൈക്ക്, കണ്ടെയിനര്‍ ലോറി എന്നീ വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്.

വെങ്ങളം റെയില്‍വേ മേല്‍പ്പാലത്തില്‍ വാഹനാപകടം; അപകടത്തില്‍പ്പെട്ടത് ഓട്ടോറിക്ഷയും ബസ്സും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ പിറകെ വന്ന ബൈക്കിലും, ബൈക്ക് കണ്ടെയ്നർ ലോറിയിലും ഇടിച്ചു. അപകടത്തിൽ സുധീഷിനും ഓട്ടോയിലെ യാത്രക്കാരിയായ വിനോദിനിക്കും ഗുരുതരമായി പരിക്കേറ്റു. സുധീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും വിനോദിനിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിസാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു.

മക്കടയിൽ നിന്ന് സുധീഷിന്റെ ഓട്ടോ വിളിച്ച് കാപ്പാട് പോവുകയായിരുന്നു വിനോദിനി. ഈ യാത്രയിൽ വെങ്ങളത്ത് വെച്ച് ഓട്ടോ അപകടത്തിൽ പെടുകയായിരുന്നുവെന്ന് എസ്ഐ  പി.ഗിരീഷ് കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

 

Summary: mangada native auto driver died in an accident at vengalam over bridge