പയ്യോളി ഇരിങ്ങലിൽ ജ്വല്ലറി ജീവനക്കാരനായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


Advertisement

പയ്യോളി: ഇരിങ്ങലിൽ യുവാവ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ കോട്ടക്കൽ പിലിപ്പിലാംകണ്ടി ഷർമിദ് ആണ് മരിച്ചത്. ഇരുപത്തിയാറു വയസ്സായിരുന്നു. വടകര ഫരീദ ജ്വല്ലറി ജീവനക്കാരനായിരുന്നു.

Advertisement

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു ഷർമിദ്. രാവിലെ എഴുന്നേറ്റ് വരാതെയായതോടെ ഉമ്മ അന്വേഷിച്ചു ചെന്നതാണ്. എന്നാൽ മകനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉടനെ തന്നെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിതീകരിച്ചു.

Advertisement

സലിമിന്റെയും സക്കീനയുടെയും മകനാണ് ഷർമിദ്. സഹോദരൻ: ഷറഫ് അലി (ബഹ്റൈൻ).

Advertisement