പാലക്കാട് ഉറങ്ങാന്‍ കിടന്ന ഇരുപത്തിയാറുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു; വിവാഹിതനായത് ഒരുമാസം മുമ്പ്
പാലക്കാട്: കാഞ്ഞിരത്താണി കപ്പൂരില്‍ നവവരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കപ്പൂര്‍ പത്തായപ്പുരക്കല്‍ ഷെഫീക്ക് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു.
ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ഷെഫീക്ക് പുലര്‍ച്ചെയോടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി. ഉടനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്. സെഫീറയാണ് ഭാര്യ. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.