പെരുവണ്ണാമൂഴിയിൽ പുലിയെ കണ്ടതായി നാട്ടുകാർ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പും പോലീസും


A leop landed in Peruvannamoozhi; Warning to people

പെരുവണ്ണാമൂഴി: പൂഴിത്തോട് മാവട്ടത്ത് പുലിയിറങ്ങിയതായി സംശയം. ബുധനാഴ്ച രാത്രിയില്‍ പ്രദേശവാസികളായ രണ്ടുപേരുടെ നായകളെ വന്യജീവി ആക്രമിച്ചിരുന്നു. പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും വീട്ടിലെ നായകളെയാണ്‌ അക്രമിച്ചത്‌.

തുടര്‍ന്ന്‌ പെരുവണ്ണാമൂഴി ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ.ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു. ഇതോടെ പ്രദേശവാസികള്‍ക്ക് വനം വകുപ്പും പെരുവണ്ണാമൂഴി പോലീസും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കുട്ടികള്‍ സ്‌ക്കൂളുകളിലേക്ക് പോവുന്നതും പ്രായമായവര്‍ യാത്ര ചെയ്യുമ്പോഴും പ്രത്യേക ജാഗ്രത പാലിക്കണമെന്ന്‌ പെരുവണ്ണാമൂഴി പോലീസ് അറിയിച്ചു.