യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങണം’; മേപ്പയ്യൂരില്‍ കുടുംബ സംഗമം സംഘടിപ്പിച്ച് മുസ്ലിം ലീഗ്


മേപ്പയ്യൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണെന്നും, അതിന് വേണ്ടി സജീവമായി രംഗത്തിറങ്ങാനും മുസ്ലിം ലീഗ് ചെമ്പകമുക്കില്‍ നടത്തിയ കുടുംബ സംഗമം യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. ടി.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. എം.എം. അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാന്‍, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, കെ.കെ.സി മൗലവി, അജിനാസ് കാരയില്‍, എടച്ചാത്തോത്ത് അസ്സെനാര്‍, സി.എം ഇസ്മായില്‍, നസീഫ് എന്നിവര്‍ സംസാരിച്ചു.