2023-24 ജനകീയാസൂത്രണം പദ്ധതി; നഗരസഭയിലെ സ്‌കൂളുകള്‍ക്കായി ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു


കൊയിലാണ്ടി: നഗരസഭയില്‍ ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു. ജനകീയാസൂത്രണം 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഫസ്റ്റ്എയ്ഡ് കിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്.

കിറ്റിന്റെ വിതരണ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി നിര്‍വ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ. അജിത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍മാരായ രമേശന്‍ വലിയാട്ടില്‍, എ.അസീസ്, വത്സരാജ് കോളോത്ത്, ഭവിത, പി.ടി.എ പ്രസിഡണ്ട് ബിലാല്‍ എന്‍.എം , മാതൃ സമിതി ചെയര്‍പേഴ്‌സണ്‍ ദീപ കെ.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗിരീഷ് സ്വാഗതവും നിഥിന പി. നന്ദിയും പറഞ്ഞു.