‘ഘടികാര പക്ഷികള്‍’; പുസ്തക ചര്‍ച്ച സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി


കൊയിലാണ്ടി: പുസ്തക ചര്‍ച്ച സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി. ദീപ്തി റിലേഷ് എഴുതിയ ‘ഘടികാരപക്ഷികള്‍’ എന്ന കവിതാ സമാഹാരത്തെക്കുറിച്ചാണ് ചര്‍ച്ച സംഘടിപ്പിച്ചത്.

ചര്‍ച്ച ലക്ഷ്മി ദാമോദരര്‍ ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ കെ.എ ഇന്ദിര ടീച്ചര്‍ മുഖ്യാതിഥിയായി. ലൈബ്രററി വൈസ്പ്രസിഡണ്ട് മുസ്തഫ കവലാട് അധ്യക്ഷത വഹിച്ചു. ശ്രുതി വൈശാഖ് കാവ്യാവതരണവും ടി.ആര്‍ ബിജു പുസ്തകപരിചയവും നടത്തി.

സ്വാമിദാസ് മുഖ്യപ്രഭാഷണം നടത്തി. കാവ്യ ചര്‍ച്ചയില്‍ ചേനോത്ത് ഭാസ്‌കരന്‍, ശശീന്ദ്രന്‍ ബപ്പന്‍കാട്, ഷൈജി, ബിന്ദു ബാബു, ടി.എം. സൗരവ്, ദീപ്തി റിലേഷ്, പി. രവീന്ദ്രന്‍ സെക്രട്ടറി മുചുകുന്ന് ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.