മൂടാടി ഹില്‍ബസാറില്‍ വയലില്‍ വന്‍ തീപിടുത്തം; രണ്ടേക്കറോളം കത്തിനശിച്ചു, തീ അണച്ച് കൊയിലാണ്ടി അഗ്നിരക്ഷാസേന


മൂടാടി: മൂടാടി ഹില്‍ബസാര്‍ വയലില്‍ തീപ്പിടിച്ചു. ഇന്ന് വൈകുന്നേരം 5മണിയൊടെയാണ് സംഭവം. രണ്ട് ഏക്കറോളം വരുന്ന വയലിലാണ് തീപിടിച്ചത്. വിവരം ലഭിച്ചയുടനെ കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ സംഭവസ്ഥലത്ത് എത്തി.

അഗ്നിരക്ഷാസേനയുടെ വാഹനം കടന്നുപോകാന്‍ കഴിയാത്ത വഴിയായതിനാല്‍ ഫയര്‍ ബീറ്റ് ഉപയോഗിച്ചാണ് തീ കെടുത്തിയത്.

രണ്ടേക്കറോളം കത്തിനശിച്ചിരുന്നു. സംഭവസ്ഥലത്തെ പരിസരത്ത് വീടുകള്‍ ഇല്ലാത്തതിനാല്‍ ദുരന്തം ഒഴിവായി.

വയലിലേക്ക് തീ അണയ്ക്കാന്‍ വെളളം എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സ് അംഗങ്ങളും പച്ചിലച്ചെടികളും ഫയര്‍ബീറ്റും ഉപയോഗിച്ചാണ് തീകെടുത്തിയത്.

രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ശരത്‌ലാലിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ ഇ.കെ ബാബു, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍, ശ്രീരാഗ്, ബിനീഷ്, ഹോംഗാര്‍ഡ് പ്രദീപന്‍, ഓംപ്രകാശ്, ഡ്രൈവര്‍മാരായ റഷീദ്, നിതിന്‍ രാജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.