ജില്ലാതല ക്വിസ് മത്സരത്തില്‍ രണ്ടാം സമ്മാനം നേടി കാരയാട് സ്‌കൂളിലെ വിദ്യാര്‍ഥി; അനുമോദിച്ച് അങ്ങാടിയന്‍സ് സൗഹൃദ കൂട്ടായ്മ


Advertisement

നടുവണ്ണൂര്‍: കാരയാട്, തറമ്മല്‍ അങ്ങാടി പ്രദേശവാസികളുടെ കൂട്ടായ്മയായ അങ്ങാടിയന്‍സ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്വിസ് മത്സര വിജയിയെ ആദരിച്ചു.

Advertisement

അന്താരാഷ്ട്ര അറബിഭാഷ ദിനത്തിന്റെ ഭാഗമായി കെ.എ.എം.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തില്‍ കോഴിക്കോട് ജില്ലയില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ, തറമ്മല്‍ അങ്ങാടി, കാരയാട് എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഫൈസാനെയാണ് അങ്ങാടിയന്‍സ് കൂട്ടായ്മ ആദരിച്ചത്.

Advertisement

തറമ്മല്‍ അബ്ദുല്‍ സലാം മൊമെന്റോ നല്‍കി. എരോത്ത് സമീറിന്റെ വീട്ടില്‍ വെച്ചു നടന്ന ചടങ്ങില്‍, വി.പി.രാമന്‍, നൗഫല്‍ പാലക്കണ്ടി, അമ്മദ് പൊയിലങ്ങല്‍, ബഷീര്‍ വെങ്കല്ലില്‍, രമേശ് കാഞ്ഞിരക്കണ്ടി, മുജീബ് റഹ്‌മാന്‍, ഷരീഫ് കെ.ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement