ഓർമ്മ മരച്ചോട്ടിൽ പൂത്തുമ്പികൾ ഒത്തുകൂടി; കൊയിലാണ്ടി ടാഗോർ കോളേജിൽ വിവിധ കാലഘട്ടങ്ങളിൽ പഠിച്ച വിദ്യാർത്ഥികളുടെ സ്നേഹസംഗമം


Advertisement

കൊയിലാണ്ടി: ഒടുവിൽ അവർ വീണ്ടും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ. വർഷങ്ങൾ ഏറെ പിന്നിടുമ്പോൾ സ്നേഹത്തിന്റെ നാളോർമ്മകൾ പിന്നിട്ട് കൊയിലാണ്ടി ടാഗോർ കോളേജിലെ വിദ്യാർത്ഥികളുടെ സംഗമം. വിവിധ കാലഘട്ടങ്ങളിൽ പഠിച്ച വിദ്യാർത്ഥികളാണ് ഒത്തുകൂടിയത്.

Advertisement

പഴയ കുട്ടികളുടെ കളിചിരികളും വിശേഷങ്ങളും അറിയാൻ അധ്യാപകരും ചടങ്ങിൽ ഒപ്പം കൂടിയതോടെ ഒത്തുകൂടലിന് ഇരട്ടിമധുരം. ടാഗോറിൽ പഠിച്ച അറുപതോളം വിദ്യാർത്ഥികളാണ് ഓർമ്മകൾ പുതുക്കാൻ ഒത്തുകൂടിയത്. ലേക്‌ വ്യൂ കൊല്ലംചിറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനായ പ്രേമൻ മുചുകുന്ന് അധ്യക്ഷത വഹിച്ചു.

Advertisement

സംഗമത്തിൽ അടുത്ത തലമുറയെ പ്രോത്സാഹിപ്പിക്കാനും മറന്നില്ല. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ പ്രത്യേകാൽ അനുമോദിച്ചു. ചടങ്ങിൽ പങ്കെടുത്ത അധ്യാപകരെയും ആദരിച്ചു. വിവിധ കലാപരിപാടികൾ നടത്തി. ഷീല ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

Advertisement

അധ്യാപകനായിരുന്ന സാബു കീഴരീയൂറിന്റെ നേനേതൃത്വത്തിലാണ് സുഹൃത്തുക്കൾ ഒത്തുകൂടിയത്. തങ്ങളുടെ സംഗമം കളി ചിരിയിൽ മാത്രം ഒതുക്കാൻ ഇവർ തയ്യാർ അല്ല. വൈകാതെ തന്നെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിച്ച് മറ്റുള്ളവരെ സഹായിക്കണമെന്ന ആഗ്രഹത്തിലാണ് ചങ്ങാതിക്കൂട്ടം.